Liverpool x
Sports

ഒന്നിനെതിരെ 3 ഗോളുകള്‍; വൂള്‍വ്‌സിനെ തുരത്തി ലിവര്‍പൂള്‍ എഫ്എ കപ്പ് ക്വാര്‍ട്ടറില്‍

ആന്‍ഡ്രു റോബട്‌സന്‍, മുഹമ്മദ് സല, കുര്‍ടിസ് ജോണ്‍സ് എന്നിവര്‍ ലിവര്‍പൂളിനായി ഗോള്‍ നേടി

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: എഫ്എ കപ്പ് പോരാട്ടത്തില്‍ വൂള്‍വ്‌സിനെ വീഴ്ത്തി കരുത്തരായ ലിവര്‍പൂള്‍ ക്വാര്‍ട്ടറില്‍. ഒന്നിനെതിരെ 3 ഗോള്‍ക്കാണ് ലിവര്‍പൂള്‍ ജയിച്ചു കയറിയത്. മത്സരത്തില്‍ ഇരു ടീമുകളും ഗോള്‍ നേടിയത് രണ്ടാം പകുതിയിലാണ്. ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു.

ആന്‍ഡ്രു റോബട്‌സന്‍, മുഹമ്മദ് സല, കുര്‍ടിസ് ജോണ്‍സ് എന്നിവരാണ് ലിവര്‍പൂളിനായി വല ചലിപ്പിച്ചത്. വൂള്‍വ്‌സിന്റെ ആശ്വാസ ഗോള്‍ ഹ്വാങ് ഹീ ചാന്‍ നേടി. രണ്ടാം പകുതിയില്‍ ലിവര്‍പൂളിന്റെ സര്‍വാധിപത്യമാണ് കളത്തില്‍ കണ്ടത്.

51ാം മിനിറ്റിലാണ് ലിവര്‍പൂള്‍ വൂള്‍വ്‌സ് പ്രതിരോധം പൊളിച്ച് വലയില്‍ പന്തെത്തിച്ചത്. റോബട്‌സനാണ് സ്‌കോറര്‍. തൊട്ടു പിന്നാലെ തന്നെ സലയുടെ ഗോളും വന്നു. 53ാം മിനിറ്റിലാണ് ഈ ഗോളിന്റെ പിറവി. 74ാം മിനിറ്റില്‍ കുര്‍ടിസ് ജോണും പട്ടിക തികച്ചു.

അവസാന ഘട്ടത്തിലെ ഇഞ്ച്വറി സമയത്താണ് വൂള്‍വ്‌സ് ആശ്വാസ ഗോള്‍ നേടിയത്. ഇഞ്ച്വറി ടൈമിന്റെ രണ്ടാം മിനിറ്റിലാണ് അവര്‍ ലിവര്‍പൂള്‍ വല ചലിപ്പിച്ചത്.

Liverpool moved into the FA Cup quarter-finals with a 3-1 win against Wolves

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാചകവാതക വില കൂട്ടി, ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത് 60 രൂപ

മത്സരിക്കാനില്ലെന്ന് സാബു എം ജേക്കബ്, തുഷാര്‍ കുട്ടനാട്ടില്‍; അരൂരില്‍ 'സര്‍പ്രൈസ് സ്ഥാനാര്‍ഥി'യെ ഇറക്കാന്‍ ബിജെപി

ആര്യവൈദ്യഫാര്‍മസി സ്ഥാപകന്റെ മകളുടെ കൊലപാതകം; ബാഗുമായി മതില്‍ ചാടിക്കടന്ന് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍, ഹോംനഴ്‌സിനെ കേന്ദ്രീകരിച്ച് അന്വേഷണം

ഗള്‍ഫ് മേഖലയിലേക്ക് ഇന്ന് 58 വിമാന സര്‍വീസുകള്‍, തിരുവനന്തപുരത്ത് നിന്നുള്ള 21 സര്‍വീസുകള്‍ റദ്ദാക്കി

സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലം, 100 കോടി ചെലവ്; പെരുമ്പളം ദ്വീപ് നിവാസികളുടെ ചിരകാല സ്വപ്‌നം ഇന്ന് യാഥാര്‍ഥ്യമാകും- വിഡിയോ

SCROLL FOR NEXT