ലോക്കി ഫെര്‍ഗൂസന്‍ എക്സ്
Sports

നാല് ഓവര്‍, നാലു മെയ്ഡന്‍, മൂന്ന് വിക്കറ്റ്; ടി20 ലോകകപ്പില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച് ലോക്കി ഫെര്‍ഗൂസന്‍

ലോകകപ്പ് ചരിത്രത്തില്‍ നാല് ഓവറില്‍ ഒരു റണ്‍പോലും വഴങ്ങാതെ രണ്ടോ അതിലധികമോ വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ താരമായി മാറി ഫെര്‍ഗൂസന്‍

Author : സമകാലിക മലയാളം ഡെസ്ക്

ട്രിനിഡാഡ്: ടി 20 ലോകകപ്പില്‍ പുതിയ ചരിത്രമെഴുതി ന്യൂസിലന്‍ഡ് പേസര്‍ ലോക്കി ഫെര്‍ഗൂസന്‍. പാപ്പുവ ന്യൂഗിനിയക്കെതിരായ മത്സരത്തില്‍ നാല് ഓവര്‍ എറിഞ്ഞ ഫെര്‍ഗൂസന്റെ നാല് ഓവറും മെയ്ഡനായി. മൂന്നു വിക്കറ്റും വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ടി20 ലോകകപ്പ് ചരിത്രത്തില്‍ നാല് ഓവറില്‍ ഒരു റണ്‍പോലും വഴങ്ങാതെ രണ്ടോ അതിലധികമോ വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ താരമായി മാറി ഫെര്‍ഗൂസന്‍. കാനഡയുടെ സാദ് ബിന്‍ സഫറിനു ശേഷം ടി20-യില്‍ നാല് ഓവറുകളും മെയ്ഡനാക്കുന്ന രണ്ടാമത്തെ ബൗളര്‍ കൂടിയാണ് ഫെര്‍ഗൂസന്‍.

മത്സരത്തില്‍ ന്യൂസീലന്‍ഡ് ഏഴു വിക്കറ്റിന് വിജയിച്ചു. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത കിവീസ്, പാപ്പുവ ന്യൂഗിനിയെ 78 റണ്‍സിന് പുറത്താക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസ് 12.2 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ന്യൂസീലന്‍ഡും പാപ്പുവ ന്യൂഗിനിയും നേരത്തേ തന്നെ സൂപ്പര്‍ എട്ടില്‍ കടക്കാതെ പുറത്തായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും ഉരുള്‍പൊട്ടി; 5 ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

സിപിഎം-എല്ലുമായുള്ള ശത്രുത അവസാനിക്കുന്നു; ചാരു മജുംദാറിന് പ്രണാമം അര്‍പ്പിച്ച് എംഎ ബേബിയും ഡി രാജയും

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം