ഫോട്ടോ: ട്വിറ്റർ 
Sports

തകരാറുണ്ടായത് പിസ്റ്റള്‍ ട്രിഗറില്‍, നഷ്ടമായത് 6 മിനിറ്റ്; തിരികെ കയറാനാവാതെ മനു ഭേക്കര്‍ 

പിസ്റ്റളിലെ സാങ്കേതിക തകറാരിനെ തുടര്‍ന്ന് ആറ് മിനിറ്റോളം നഷ്ടപ്പെട്ടതാണ് താരത്തെ ഉലച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സൗരഭ് ചൗധരിക്ക് ഫൈനലില്‍ കാലിടറിയതിന് പിന്നാലെ ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു മനു ഭേക്കര്‍. എന്നാല്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഫൈനല്‍ കടക്കാനാവാതെ മനു ഭേക്കര്‍ പുറത്തായി. പിസ്റ്റളിലെ സാങ്കേതിക തകറാരിനെ തുടര്‍ന്ന് ആറ് മിനിറ്റോളം നഷ്ടപ്പെട്ടതാണ് താരത്തെ ഉലച്ചത്. 

രണ്ടാം സീരീസിലെ ആറാം ഷോട്ടിന് പിന്നാലെയാണ് പിസ്റ്റളില്‍ സാങ്കേതിക തകരാര്‍ നേരിട്ടത്. ഇലക്ട്രിക് ട്രിഗറിലെ സെര്‍ക്യൂട്ട് തകരാറാണ് മനു ഭേക്കറിന്റെ മെഡല്‍ പ്രതീക്ഷകളെ തകിടം മറിച്ചത്. തകരാര്‍ നേരിട്ടതോടെ കോച്ചിനും ജൂറിക്കുമൊപ്പം ടെസ്റ്റ് ടെന്റിലെത്തി മനു ഭേക്കര്‍ പിസ്റ്റള്‍ മാറ്റി.

എന്നാല്‍ ഈ സമയ നഷ്ടം മനു ഭേക്കറിന്റെ പ്രകടനത്തെ ബാധിച്ചു. പിന്നെ വന്ന സീരിസില്‍ 95,94 സ്‌കോര്‍ ആണ് നേടിയത്. അഞ്ചാം സീരീസില്‍ 98ലേക്ക് എത്തി മനു ഭേക്കര്‍ തിരിച്ചു വരവ് നടത്തി. ആറാം സീരിസില്‍ കണ്ടെത്താനായത് 95. 

അവസാന ഷോട്ടില്‍ എട്ട് പോയിന്റ് മാത്രമാണ് നേടാനായത്. അവസാന സീരീസില്‍ സമ്മര്‍ദത്തിലേക്ക് വീണതോടെ ഒരു എട്ടും മൂന്ന് 9മാണ് മനു ഭേക്കറിന് കണ്ടെത്താനായത്. ഇതോടെ ഫൈനല്‍ സ്വപ്‌നവും അസ്തമിച്ചു. 575 പോയിന്റോടെ 12ാം സ്ഥാനത്താണ് മനു ഭേക്കര്‍ ക്വാളിഫിക്കേഷന്‍ റൗണ്ട് അവസാനിപ്പിച്ചത്. സിംഗിള്‍സില്‍ തിരിച്ചടി നേരിട്ടെങ്കിലും യശസ്വിനി ദേസ്വാളിനൊപ്പം മനു ഭേക്കര്‍ മിക്‌സഡ് ടീം ഇവന്റില്‍ ഇറങ്ങുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന