വീഡിയോ ദൃശ്യം 
Sports

ഏഷ്യാ കപ്പ് വേദിയിലും പ്രണയം നിറഞ്ഞു; ഹോങ്കോങ് താരത്തിന്റെ വിവാഹാഭ്യര്‍ഥന

ഏഷ്യാ കപ്പിലേക്ക് യോഗ്യത നേടിയെങ്കിലും ഗ്രൂപ്പ് ഘട്ടം പിന്നിടാന്‍ ഹോങ്കോങ്ങിനായില്ല

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഏഷ്യാ കപ്പിലേക്ക് യോഗ്യത നേടിയെങ്കിലും ഗ്രൂപ്പ് ഘട്ടം പിന്നിടാന്‍ ഹോങ്കോങ്ങിനായില്ല. തോല്‍വികളുമായാണ് മടങ്ങുന്നത് എങ്കിലും ഇതിനിടയില്‍ ഹൃദയം തൊടുന്നൊരു നിമിഷം സൃഷ്ടിച്ചിരിക്കുകയാണ് ഒരു ഹോങ്കോങ് താരം. 

മത്സരത്തിന് ശേഷം തന്റെ കൂട്ടുകാരിയോട് ഹോങ്കോങ് താരം കിന്‍ചിത് ഷാ വിവാഹാഭ്യര്‍ഥന നടത്തി. ഇന്ത്യക്കെതിരായ ഹോങ്കോങ്ങിന്റെ മത്സരത്തിന് പിന്നാലെയാണ് സംഭവം. കൂട്ടുകാരി യെസ് പറഞ്ഞതോടെ കിന്‍ചിത് മോതിരം അണിയിച്ചു. 

ഇന്ത്യന്‍ വംശജയാണ് കിന്‍ചിത്. മുംബൈയില്‍ നിന്ന് ഹോങ്കോങ്ങിലേക്ക് കുടിയേറിയതാണ് കിന്‍ചിത്തിന്റെ കുടുംബം. ഹോങ്കോങ്ങിന് വേണ്ടി 44 ട്വന്റി20കള്‍ താരം കളിച്ച് കഴിഞ്ഞു. 44 ട്വന്റി20യില്‍ നിന്ന് നേടിയത് 663 റണ്‍സ്. 10 ഏകദിനങ്ങളും കിന്‍ചിത് ഹോങ്കോങ്ങിനായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍