'ദുര്‍ബലനായി ഭയന്നിരിക്കുന്ന രോഹിത് ശര്‍മ'; ഇന്ത്യന്‍ ക്യാപ്റ്റനെ ചൂണ്ടി മുഹമ്മദ് ഹഫീസ് 

ദുര്‍ബലനായി, ഭയന്നിരിക്കുന്നത് പോലെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ കാണാനാവുന്നതെന്ന് പാക് മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് ഹഫീസ്
രോഹിത് ശര്‍മ/ഫോട്ടോ: എഎഫ്പി
രോഹിത് ശര്‍മ/ഫോട്ടോ: എഎഫ്പി

ദുബായ്: ദുര്‍ബലനായി, ഭയന്നിരിക്കുന്നത് പോലെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ കാണാനാവുന്നതെന്ന് പാക് മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് ഹഫീസ്. ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ഹോങ്കോങ്ങിനെതിരായ മത്സരത്തിന് പിന്നാലെയാണ് രോഹിത്തിന്റെ ക്യാപ്റ്റന്‍സിയിലേക്ക് ചൂണ്ടി പാക് മുന്‍ താരത്തിന്റെ പ്രതികരണം. 

മത്സരം ജയിച്ചതിന് ശേഷം രോഹിത് ശര്‍മയുടെ മുഖഭാവം നോക്കു. 40 റണ്‍സിന് ഇന്ത്യ ജയിച്ചതിന് ശേഷം വന്ന രോഹിത്തിന്റെ മുഖഭാവം ആണ്. ടോസിനായി രോഹിത് ശര്‍മ എത്തിയ സമയമുള്ള ശരീര ഭാഷ നോക്കു. ദുര്‍ബലനെ പോലെയോ പേടിച്ചിരിക്കുന്നതായോ ആശയക്കുഴപ്പത്തിലായത് പോലെയോ എല്ലാമാണ് തോന്നിയത്, മുഹമ്മദ് ഹഫീസ് പറയുന്നു. 

അവിടെ എനിക്ക് രോഹിത് ശര്‍മയെ കാണാന്‍ കഴിഞ്ഞില്ല. ക്യാപ്റ്റന്‍സി രോഹിത് ശര്‍മയില്‍ സമ്മര്‍ദം സൃഷ്ടിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. ഒരുപാട് പ്രതിസന്ധികള്‍ രോഹിത്തിന് മറികടക്കേണ്ടതായി വരുന്നു. രോഹിത്തിന്റെ ഫോം താഴേക്കാണ്. മോശം ഐപിഎല്‍ സീസണാണ് കഴിഞ്ഞത്. അതിന് ശേഷം രോഹിത്തിന്റെ ഒഴുക്ക് നഷ്ടപ്പെട്ടത് പോലെയാണ്. അതിനൊപ്പം ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദവും, മുഹമ്മദ് ഹഫീസ് ചൂണ്ടിക്കാണിച്ചു. 

പോസിറ്റീവ് ക്രിക്കറ്റിനെ കുറിച്ചെല്ലാം രോഹിത് സംസാരിക്കുന്നുണ്ട്. എന്നാല്‍ രോഹിത്തിന്റെ ശരീര ഭാഷയില്‍ അത് കാണാനാവുന്നില്ല. പറയാന്‍ എല്ലാം എളുപ്പമാണ്. എന്നാല്‍ പ്രവര്‍ത്തിക്കാനാണ് പ്രയാസം. മുന്‍പോട്ട് പോകുമ്പോള്‍ ക്യാപ്റ്റന്‍സി രോഹിത്തിന് ബുദ്ധിമുട്ട് തീര്‍ക്കും. ഇത് എന്റെ പ്രവചനം അല്ല. അഭിപ്രായം ആണ് എന്നും പാക് മുന്‍ ക്യാപ്റ്റന്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com