2018ലെ കടം വീട്ടി; ബംഗ്ലാ കടുവകളെ വീഴ്ത്തി ലങ്കയുടെ നാഗാ നൃത്തം

37 പന്തില്‍ നിന്ന് 4 ഫോറും മൂന്ന് സിക്‌സും സഹിതം 60 റണ്‍സ് നേടിയ കുശാല്‍ മെന്‍ഡിസ് ആണ് കളിയിലെ താരം
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ദുബായ്: അവസാന ഓവര്‍ വരെ നീണ്ട ആവേശത്തിനൊടുവില്‍ ബംഗ്ലാ കടുവകളെ വീഴ്ത്തി ശ്രീലങ്ക ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍. അവസാന രണ്ട് ഓവറില്‍ 25 റണ്‍സ് ആണ് ശ്രീലങ്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ലങ്കന്‍ താരങ്ങള്‍ക്ക് ബൗണ്ടറികള്‍ കണ്ടെത്താന്‍ കഴിഞ്ഞതിനൊപ്പം ബംഗ്ലാ ബൗളര്‍മാര്‍ എക്‌സ്ട്രാസും വഴങ്ങിയതോടെ ജയം ലങ്കയ്‌ക്കൊപ്പം നിന്നു. 

വിജയ റണ്‍സ് നേടി ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ കടന്നതിന് പിന്നാലെ നാഗാ ഡാന്‍സുമായാണ് ഡ്രസ്സിങ് റൂമില്‍ നിന്ന് ശ്രീലങ്കന്‍ താരങ്ങള്‍ ജയം ആഘോഷിച്ചത്. 2018ലെ നിദാഹസ് ട്രോഫിയില്‍ ശ്രീലങ്കയെ പുറത്താക്കിയതിന് ശേഷം സമാനമായി ചുവടുവെച്ചാണ് ബംഗ്ലാ താരങ്ങള്‍ ആഘോഷിച്ചത്. 

ഗ്രൂപ്പ് ബിയില്‍ നിന്ന് ശ്രീലങ്കയും അഫ്ഗാനുമാണ് സൂപ്പര്‍ ഫോറിലേക്ക് എത്തുന്നത്. ബംഗ്ലാദേശിന് എതിരെ 37 പന്തില്‍ നിന്ന് 4 ഫോറും മൂന്ന് സിക്‌സും സഹിതം 60 റണ്‍സ് നേടിയ കുശാല്‍ മെന്‍ഡിസ് ആണ് കളിയിലെ താരം. ക്യാപ്റ്റന്‍ ദസുണ്‍ ശനക 45 റണ്‍സ് നേടി. അവസാന ഓവറുകളില്‍ മൂന്ന് പന്തില്‍ നിന്ന് രണ്ട് ബൗണ്ടറി കണ്ടെത്തിയ അഷിതോ ഫെര്‍ണാണ്ടസിന്റെ മനസാന്നിധ്യവും ലങ്കയെ രക്ഷിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com