ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയ ലക്ഷ്യം ഫെയ്‌സ്ബുക്ക്
Sports

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

ടോസ് നേടിയ ലഖ്‌നൗ ഡല്‍ഹിയെ ബാറ്റിങ്ങിനയക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് 209 റണ്‍സ് വിജയ ലക്ഷ്യം. 33 പന്തില്‍ 58 റണ്‍സെടുത്ത അഭിഷേക് പോറലാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. 25 പന്തില്‍ 57 റണ്‍സെടുത്ത സ്റ്റബ്‌സും ഡല്‍ഹിക്കായി മികച്ച പ്രകടനം കാഴ്ചവെച്ചു.

ടോസ് നേടിയ ലഖ്‌നൗ ഡല്‍ഹിയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്നിങ്‌സ് തുടങ്ങിയ ഷല്‍ഹിക്ക് രണ്ട് റണ്‍സെടുക്കുന്നതിനിടെ ജേക്ക് ഫ്രേസറെ(0) നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ അഭിഷേക് പോറല്‍ - ഷായ് ഹോപ്പ് സഖ്യം മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഒമ്പതാമത്തെ ഓവറില്‍ സ്‌കോര്‍ 92ല്‍ നില്‍ക്കെ 27 പന്തില്‍ നിന്ന് 38 റണ്‍സെടുത്ത ഷായ് ഹോപ്പ് പുറത്തായി. അര്‍ഷദ് ഖാനായിരുന്നു വിക്കറ്റ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിന്നീടെത്തിയ നായകന്‍ പന്ത് 23 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത് പുറത്തായി. സ്റ്റബ്‌സ് 25 പന്തില്‍ നിന്ന് 57 റണ്‍സെടുത്തു, അക്‌സര്‍ പട്ടേല്‍ 10 പന്തില്‍ 14 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ലഖ്‌നൗവിനായി നവീന്‍ ഉള്‍ ഹഖ് രണ്ടും അര്‍ഷത് ഖാനും രവി ബിഷ്‌ണോയി ഒരു വിക്കറ്റും നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

സഞ്ജു തുടരും... ടോസ് ഇന്ത്യക്ക്, ആദ്യം ബൗളിങ്

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ