കോഹ് ലി 
Sports

ലഖ്‌നൗവിനെ വീഴ്ത്തി; കോഹ്‌ലി ടോപ് സ്‌കോറര്‍, ബംഗളൂരുവിന് അഞ്ച് വിക്കറ്റ് ജയം

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് അഞ്ച് വിക്കറ്റ് ജയം. ലഖ്‌നൗ ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം 15.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ആര്‍സിബി മറികടന്നു.

34 പന്തില്‍ 49 റണ്‍സ് നേടിയ വിരാട് കോഹ് ലിയാണ് ബംഗളൂരുവിന്റെ ടോപ് സ്‌കോറര്‍. 13 പന്തില്‍ 27 റണ്‍സ് നേടിയ രജത് പടിതാറും മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു.

ഒമ്പത് പന്തില്‍ 23 റണ്‍സ് നേടിയ ജിതേഷ് ശര്‍മ്മ, 8 പന്തില്‍ 14 റണ്‍സ് നേടിയ ടിം ഡേവിഡ്, 8 പന്തില്‍ 14 റണ്‍സ് നേടിയ റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ അവസാന ഓവറില്‍ തകര്‍ത്ത് അടിച്ചതോടെ ബംഗളൂരുവിന് ജയം എളുപ്പമാക്കി.

നേരത്തെ നിശ്ചിത ഓവറില്‍ 146 റണ്‍സ് എടുക്കുന്നതിനിടെ ലഖ്‌നൗ ഓള്‍ ഔട്ടായി. ബംഗളൂരുവിനായി റാസിഖ് സലാം ദര്‍ നാലും ഭുവനേഷ്വര്‍ കുമാര്‍ 3 വിക്കറ്റും നേടി ആര്‍സിബിയുടെ ബൗളിങ് ആക്രമണം ഏറ്റെടുത്തതോടെയാണ് ലഖ്‌നൗവിന് കുറഞ്ഞ സ്‌കോറില്‍ ഒതുങ്ങേണ്ടി വന്നത്.

28 പന്തില്‍ നിന്ന് 39 റണ്‍സ് നേടിയ മുകുള്‍ ചൗദരിയാണ് എല്‍സ്ജിയുടെ ടോപ് സ്‌കോറര്‍. 32 പന്തില്‍ 40 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷും, 24 പന്തില്‍ നിന്ന് 38 റണ്‍സ് നേടിയ ബദോനിയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഭേദപ്പെട്ട സ്‌കോറിലേക്ക് കുതിച്ച ലഖ്‌നൗവിന് അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ നഷ്ടമായതാണ് തിരിച്ചടിയായത്. തുടരെ വിക്കറ്റുകള്‍ പോയതോടെ സ്‌കോറിങ് വേഗം കുറഞ്ഞ് ഓള്‍ഔട്ട് ആകുകയായിരുന്നു.

Lucknow defeated; Kohli top scorer, Bengaluru win by five wickets

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒരു കോടിയുടെ ലോട്ടറി ഭാഗ്യം തേടി ഒരു പതിറ്റാണ്ട്; ഇനിയെങ്കിലും തുണയ്ക്കുമോ കാരുണ്യ? കാത്തിരിപ്പിൽ ഈ ഓട്ടോ ഡ്രൈവർ

അമ്മമാര്‍ മകന്റെ ഭാര്യയ്ക്ക് പരമ്പരാഗത ഭക്ഷണ രീതികള്‍ പകര്‍ന്നു നല്‍കണം; മുഖ്യമന്ത്രിയുടെ പരാമര്‍ശം സ്ത്രീവിരുദ്ധം, വ്യാപക വിമര്‍ശനം

'ഗഡ്കരി രാജിവെയ്ക്കണം', ഇ20 പെട്രോളിനെതിരെ സോഷ്യല്‍മീഡിയയില്‍ പുതിയ പ്രചാരണം; സിജെപിക്ക് പിന്നാലെ ഇ20 ജനതാ പാര്‍ട്ടി

'വെടിയൊച്ച കേട്ടപ്പോള്‍ ആളുകള്‍ ചിന്നിച്ചിതറി ഓടി', അമേരിക്കയില്‍ ഫുഡ്ഫെസ്റ്റിനിടെ വെടിവെപ്പ്; നിരവധിപ്പേര്‍ക്ക് പരിക്ക്- വിഡിയോ

ക്രിക്കറ്റ് പ്രേമികളേ കടന്നുവരൂ... തരൂരിനൊപ്പമുള്ള ഇതിഹാസ താരത്തെ മനസ്സിലായോ?