ഫോട്ടോ: ട്വിറ്റർ 
Sports

ആന്‍ഡി ഫ്ലവര്‍ പോയി ജസ്റ്റിന്‍ ലാംഗര്‍ വന്നു; വിജയ് ദാഹിയ ലഖ്‌നൗ ടീം വിട്ടു

നേരത്തെ ടീമിന്റെ മെന്റര്‍ സ്ഥാനത്തു നിന്നു ഗൗതം ഗംഭീര്‍ ഒഴിഞ്ഞിരുന്നു. ഗംഭീര്‍ മുന്‍ ടീമായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലേക്കാണ് പോയത്

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഐപിഎല്‍ പുതിയ സീസണ്‍ തുടങ്ങാനിരിക്കെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിന്റെ സഹ പരിശീലക സ്ഥാനത്തു നിന്നു ഒഴിവായി മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വിജയ് ദാഹിയ. ആന്‍ഡി ഫ്ലവര്‍ നേതൃത്വം നല്‍കിയിരുന്ന പരിശീലക സംഘത്തില്‍ അംഗമായിരുന്നു ദാഹിയ. ആന്‍ഡി ഫ്ലവര്‍ നിലവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ പരിശീലകനാണ്.

ലഖ്‌നൗ മുന്‍ ഓസ്‌ട്രേലിയന്‍ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറെ കോച്ചായി ഇത്തവണ എത്തിച്ചിട്ടുണ്ട്. പിന്നാലെയാണ് ദാഹിയ ഒഴിവായത്. നേരത്തെ ടീമിന്റെ മെന്റര്‍ സ്ഥാനത്തു നിന്നു ഗൗതം ഗംഭീര്‍ ഒഴിഞ്ഞിരുന്നു. ഗംഭീര്‍ മുന്‍ ടീമായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലേക്കാണ് പോയത്. 

ജസ്റ്റിന്‍ ലാംഗറിന്റെ അസിസ്റ്റന്റ് കോച്ചായി മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ശ്രീധര്‍ ശ്രീരാമിനെയാണ് ലഖ്‌നൗ നിയമിച്ചിരിക്കുന്നത്. പ്രവിണ്‍ താംബെ, മോണ്‍ മോര്‍ക്കല്‍, ജോണ്ടി റോഡ്‌സ് എന്നിവരും ടീമിന്റെ സഹ പരിശീലകരാണ്. 

ഓസ്‌ട്രേലിയയെ 2018ല്‍ ടി20 ലോക കിരീടത്തിലേക്ക് നയിച്ച പരിശീലകനാണ് ലാംഗര്‍. ബിഗ് ബാഷില്‍ പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സിനെ മൂന്ന് വട്ടം കിരീടത്തിലേക്ക് നയിക്കാനും ലാംഗര്‍ക്ക് സാധിച്ചിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു