ചിത്രം: ട്വിറ്റര്‍ 
Sports

രാഹുലിന്റെ പകരക്കാരന്‍; കരുണ്‍ നായര്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍

ഐപിഎല്‍ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് രാഹുലിന് പരിക്കേറ്റത്

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: പരിക്കിനെ തുടര്‍ന്ന് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ പുറത്തായതിനെ തുടര്‍ന്ന് പുതിയ ബാറ്ററെ ടീമിലെത്തിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. കരുണ്‍ നായരാണ് രാഹുലിന്റെ പകരക്കാരനായി ടീമിലെത്തിയ താരം. 50 ലക്ഷം രൂപയ്ക്കാണ് കരുണ്‍ ടീമിലെത്തിയത്. 

കാലിനേറ്റ പരിക്കാണ് താരത്തിന് വിനയായത്. ഐപിഎല്‍ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് രാഹുലിന് പരിക്കേറ്റത്. ഇതോടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും താരത്തിന് നഷ്ടമായേക്കും. 

ഐപിഎല്ലില്‍ പരിചയസമ്പത്തുള്ള താരമാണ് കരുണ്‍. 76 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നു 1,496 റണ്‍സാണ് താരം നേടിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ സെവാഗിന് ശേഷം ഇന്ത്യക്കായി ട്രിപ്പിള്‍ സെഞ്ച്വറി നേടിയ താരമാണ് കരുണ്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഖാർ​ഗ് ദ്വീപിൽ ആക്രമണം തുടർന്ന് യുഎസ്; എണ്ണയുത്പാദന കേന്ദ്രം പൂർണമായും തകർത്തെന്ന് ട്രംപ്

കൊല്ലം, ആലപ്പുഴ ഉൾപ്പെടെ രാജ്യത്ത് 18 കേന്ദ്രങ്ങളിൽ വാട്ടർ മെട്രോ; സാധ്യതാ പഠന റിപ്പോർട്ട് സമർപ്പിച്ച് കൊച്ചി മെട്രോ

സീറ്റ് വീതംവെപ്പ്, കോണ്‍ഗ്രസില്‍ കെ സി ഗ്രൂപ്പിന്റെ 'വെട്ടിനിരത്തല്‍'; വി ഡി സതീശനും ചെന്നിത്തലയ്ക്കും ക്ഷീണം

രണ്ട് മിനിറ്റ്, മുഖം പോലും മറയ്ക്കാതെ അക്രമികള്‍; രക്തം വാര്‍ന്ന് റോഡരികില്‍ അലുവ അതുല്‍; കരുനാഗപ്പള്ളിയെ നടുക്കിയ അരുംകൊല

ബെവ്‌കോയില്‍ ഇന്ന് മുതൽ 'നോട്ട് സ്വീകരിക്കില്ല'; പ്രീമിയം കൗണ്ടറുകളില്‍ ഇനി യുപിഐ, കാര്‍ഡ് പെയ്മെന്റ് മാത്രം

SCROLL FOR NEXT