നിക്കോളാസ് പൂരന്റെ ബാറ്റിങ് പിടിഐ
Sports

വീണ്ടും രക്ഷകനായി സ്‌റ്റോയിനിസ്, 45 പന്തില്‍ 62 റണ്‍സ്; മുംബൈയെ തോല്‍പ്പിച്ച് ലഖ്‌നൗ

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. മുംബൈ ഇന്ത്യന്‍സ് മുന്നോട്ടുവെച്ച 145 റണ്‍സ് വിജയലക്ഷ്യം 19.2 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ ലഖ്‌നൗ അനായാസം മറികടന്നു. വീണ്ടും തിളങ്ങിയ സ്‌റ്റോയിനിസിന്റെ പ്രകടനമാണ് ലഖ്‌നൗവിന് വിജയം ഉറപ്പാക്കിയത്. 45 പന്തില്‍ നിന്ന് 62 റണ്‍സാണ് സ്റ്റോയിനിസ് അടിച്ചുകൂട്ടിയത്.

നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് മാത്രമാണ് മുംബൈയ്ക്ക് സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞത്. 41 പന്തില്‍ നിന്ന് 46 റണ്‍സ് നേടിയ നേഹല്‍ വധേരയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഇന്നിങ്സിന്റെ രണ്ടാം ഓവറില്‍(5 പന്തില്‍ നിന്ന് 4 റണ്‍സ്) രോഹിത് ശര്‍മയെയും മൂന്നാം ഓവറില്‍(6 പന്തില്‍ 10 റണ്‍സ്) സൂര്യകുമാര്‍ യാദവിനെയും മുംബൈക്ക് നഷ്ടമായി. പിന്നീടെത്തിയ തിലക് വര്‍മ്മയും(11 പന്തില്‍ 7) രണ്ടക്കം കാണാതെ മടങ്ങി. തൊട്ടടുത്ത പന്തില്‍ നായകന്‍ ഹര്‍ദിക് പാണ്ഡ്യയും(0) മടങ്ങിയതോടെ മുംബൈ 27 ന് നാല് എന്ന നിലയിലേക്ക് വീണു.

പിന്നീട് ഇഷാന്‍ കിഷന്‍( 36 പന്തില്‍ 32), നേഹല്‍ വധേര( 41 പന്തില്‍ 46) എന്നിവരുടെ ചെറുത്തു നില്‍പ് മുംബൈയെ 80 ന് അഞ്ച് എന്ന നിലയില്‍ എത്തിച്ചു. 14 -ാമത്തെ ഓവറില്‍ ഇഷാന്‍ പുറത്തായ ശേഷം 18 മത്തെ ഓവറില്‍ വധേരയും പുറത്തായി. 113 ന് 6 എന്ന നിലയില്‍ നിന്ന് ടിം ഡേവിഡ്( 18 പന്തില്‍ 35) മുംബൈയുടെ സ്‌കോര്‍ 123 ല്‍ എത്തിച്ചു. ഇതിനിടെ മുഹമ്മദ് നബി(1) പുറത്തായി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ടിം ഡേവിഡാണ് മുംബൈയെ 144 എന്ന ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

SCROLL FOR NEXT