ലൂയിസ് സുവാരസ് എപി
Sports

സുവാരസും ചരിത്ര നേട്ടം 'കാലൊപ്പിട്ട' ഗോളും

കരിയറില്‍ ഒരുപക്ഷേ അവസാന കോപ്പ അമേരിക്ക പോരാട്ടമായിരിക്കും സുവാരസിന്റേത്. മടക്കം റെക്കോര്‍ഡ് കുറിച്ച്

Author : സമകാലിക മലയാളം ഡെസ്ക്

കാനഡയ്‌ക്കെതിരെ ഇഞ്ച്വറി സമയത്ത് ലൂയിസ് സുവാരസ് ഉറുഗ്വെയെ രക്ഷപ്പെടുത്തി. താരത്തിന്റെ സമനില ഗോളില്‍ ഉറുഗ്വെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീട്ടി 3-4ന്റെ വിജയം പിടിച്ചു.

വയസ് 37

കാനഡയ്കെതിരെ സുവാരസിന്‍റെ പെനാല്‍റ്റി കിക്ക് വലയിലേക്ക്

കോപ്പ അമേരിക്ക പോരാട്ടത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായമുള്ള താരമെന്ന അപൂര്‍വ നേട്ടം. സമനില ഗോള്‍ നേടുമ്പോള്‍ സുവാരസിനു പ്രായം 37 വയസ് 5 മാസം 21 ദിവസം.

തിരുത്തല്‍

എയ്ഞ്ചല്‍ ലാബ്രുന

അര്‍ജന്റീന താരം എയ്ഞ്ചല്‍ ലാബ്രുനയുടെ ദീര്‍ഘ കാലമായി തകരാതെ നിന്ന റെക്കോര്‍ഡാണ് ഒടുവില്‍ സുവാരസിലൂടെ തിരുത്തപ്പെടുന്നത്.

1956

റിവര്‍പ്ലേറ്റിന്‍റെ എസ്റ്റാഡിയോ മാസ് മൊന്യുമെന്‍റല്‍ സ്റ്റേഡിയം ലാബ്രുന സ്മരണയില്‍

68 വര്‍ഷമായി തകരാതെ നിന്ന റെക്കോര്‍ഡാണ് സുവാരസ് പഴങ്കഥയാക്കിയത്. 1956 ജനുവരി 29നു ചിലിക്കെതിരായ അര്‍ജന്‍റീനയുടെ പോരാട്ടത്തിലാണ് ലാബ്രുനയുടെ ഗോള്‍. ഗോള്‍ നേടുമ്പോള്‍ ലാബ്രുനയ്ക്ക് വയസ് 37 വയസും 34 ദിവസവുമായിരുന്നു. 20 വര്‍ഷം റിവര്‍ പ്ലേറ്റിനായി കളിച്ച ലാബ്രുന അവരുടെ ഇതിഹാസ താരമാണ്. രണ്ട് വട്ടം ടീമിന്‍റെ പരിശീലകനുമായി.

69 ഗോളുകള്‍

കാനഡയ്ക്കെതിരെ സുവാരസിന്‍റെ ഗോള്‍ ശ്രമം

ഉറുഗ്വെയ്ക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമാണ് സുവാരസ്. കാനഡയ്ക്കതിരായ നിര്‍ണായക ഗോളോടെ താരത്തിന്റെ ഉറുഗ്വെ ജേഴ്‌സിയിലെ ഗോളുകളുടെ എണ്ണം 69 ആയി. 142 മത്സരങ്ങളില്‍ നിന്നാണ് ഈ ഗോളുകള്‍.

തിരിച്ചുവരവ്

ഗോള്‍ നേട്ടമാഘോഷിക്കുന്ന സുവാരസ്

കാനഡയ്‌ക്കെതിരായ താരത്തിന്റെ ഗോള്‍ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദേശീയ ടീമിനായുള്ള ആദ്യ നേട്ടമാണ്. 2022 മാര്‍ച്ച് 29നു ചിലിക്കെതിരായ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലാണ് സുവാരസ് അവസാനമായി വല ചലിപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു