macclesfield x
Sports

വന്‍ അട്ടിമറി; എഫ്എ കപ്പില്‍ നിന്ന് ചാംപ്യന്‍മാരായ ക്രിസ്റ്റല്‍ പാലസിനെ പുറത്താക്കി ആറാം ഡിവിഷന്‍ ടീം!

മക്ക്‌ലസ്ഫീല്‍ഡ് എഫ്‌സി ക്രിസ്റ്റല്‍ പാലസിനെ വീഴ്ത്തി

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: എഫ്എ കപ്പ് പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരെ പുറത്താക്കി വമ്പന്‍ അട്ടിമറിയുമായി ആറാം ഡിവിഷന്‍ ടീം മക്ക്‌ലസ്ഫീല്‍ഡ് എഫ്‌സി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അവര്‍ വിജയിച്ചു കയറിയത്. മൂന്നാം റൗണ്ടില്‍ നാണംകെട്ട് നിലവിലെ ചാംപ്യന്‍മാര്‍ പുറത്തായി.

കളിയുടെ 43, 61 മിനിറ്റുകളില്‍ ഗോളുകള്‍ നേടിയാണ് മക്ക്‌ലസ്ഫീല്‍ഡ് വിജയമുറപ്പിച്ചത്. പോള്‍ ഡോവ്‌സന്‍, ഇസാക്ക് ബക്ക്‌ലി റിക്കല്‍ട്‌സ് എന്നിവരാണ് മക്ക്‌ലസ്ഫീല്‍ഡിനായി വല ചലിപ്പിച്ചത്. 90ാം മിനിറ്റില്‍ യരമി പിനോ പാലസിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയെങ്കിലും അതു മതിയായില്ല.

പുതിയ പരിശീലക ലിയാം റോസീനിയര്‍ക്കു കീഴില്‍ ചാല്‍ട്ടനെ നേരിടാനിറങ്ങിയ ചെല്‍സി 5-1ന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ആസ്റ്റന്‍ വില്ല 2-1നു ടോട്ടനത്തെ വീഴ്ത്തി. സതാംപ്ടന്‍ 3-2നു ഡോണ്‍കസ്റ്ററിനെ പരാജയപ്പെടുത്തി. വാട്‌ഫോര്‍ഡിനെ ബ്രിസ്‌റ്റോള്‍ സിറ്റി 5-1നും തകര്‍ത്തു.

macclesfield pull off FA Cup’s greatest shock by knocking out holders Crystal Palace.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിവാഹിതയാണെന്ന് അറിഞ്ഞില്ല, ബന്ധം ഉഭയസമ്മതപ്രകാരം; രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യഹര്‍ജി നല്‍കി

'ഹിന്ദു മതം എന്ന ഒന്നില്ല, സംഘടിത മതങ്ങളുടെ സ്വഭാവത്തിലേയ്ക്ക് വരുന്നു'

2026ലെ ഐഎസ്ആര്‍ഒയുടെ ആദ്യ വിക്ഷേപണം; പിഎസ്എല്‍വി സി 62 വിക്ഷേപണം നാളെ

ചികിത്സയ്ക്ക് ശേഷം വിശ്രമിക്കുന്ന എം കെ മുനീറിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി; ഒപ്പം മുഹമ്മദ് റിയാസും

കരുത്തായി കോഹ്‌ലി; ന്യൂസിലന്‍ഡിനെ തകര്‍ത്തു, ഇന്ത്യയ്ക്ക് 4 വിക്കറ്റ് ജയം

SCROLL FOR NEXT