വീഡിയോ സ്‌ക്രീന്‍ഷോട്ട് 
Sports

'മഹി ഭായ് ഐ ലവ് യു'- ധോനിയെ കണ്ടപ്പോള്‍ ആരാധകന്‍, പ്രതികരിച്ച് തല (വീഡിയോ)

വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയ്ക്കായി എത്തുന്നതിനിടെ ഒരാള്‍ ധോനിയെ കണ്ടതും തന്റെ സ്‌നേഹം ഉറക്കെ വിളിച്ചു പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം

Author : സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ഇന്ത്യന്‍ കുപ്പായത്തില്‍ നിന്നു വിരമിച്ചെങ്കിലും മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനി ഇപ്പോഴും ആരാധകരുടെ പ്രിയപ്പെട്ടവനാണ്. പ്രായ വ്യത്യാസമില്ലാതെ അദ്ദേഹത്തെ ആരാധകര്‍ ആഘോഷിക്കുന്നു. 

ക്രിക്കറ്റ് കളത്തിലെന്ന പോലെ വൈകാരികതയ്ക്ക് അടിപ്പെടാതെയുള്ള പെരുമാറ്റമാണ് തല വ്യക്തി ജീവിതത്തിലും പുലര്‍ത്തുന്നത്. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. 

വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയ്ക്കായി എത്തുന്നതിനിടെ ഒരാള്‍ ധോനിയെ കണ്ടതും തന്റെ സ്‌നേഹം ഉറക്കെ വിളിച്ചു പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഇതിനോടുള്ള ധോനിയുടെ സമീപനവും ദൃശ്യങ്ങളില്‍ വ്യക്തം. 

'മഹി ഭായ് ഐ ലവ് യു' എന്നാണ് ആരാധകന്‍ വിളിച്ചു പറയുന്നത്. 'എന്റെ കൈകള്‍ വിറയ്ക്കുന്നു' എന്നും ആരാധകന്‍ ഉറക്കെ പറയുന്നു. ഇതിനു ധോനി നിറഞ്ഞ ചിരിയാണ് മറുപടിയായി നല്‍കുന്നത്. വീഡിയോ വൈറലായി മാറി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

വാൽപ്പാറ ദുരന്തം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

കുട്ടികളെ കാണാതായപ്പോള്‍ 'തമാശകളി'; ആരാധകനെ മര്യാദ പഠിപ്പിച്ച് ടൊവിനോ; കണക്കിന് കൊടുത്ത് രഞ്ജിനിയും

SCROLL FOR NEXT