മലയാളി ലോങ്ജംപ് താരം മുരളീ ശ്രീശങ്കര്‍ 
Sports

മലയാളി ലോങ് ജംപ് താരം മുരളീ ശ്രീശങ്കറിന് പച്ചക്കൊടി, ഇന്ന് ടോക്യോയിലേക്ക് പറക്കും

ഫിറ്റ്‌നസ് ട്രയല്‍സില്‍ മോശം പ്രകടനമാണ് പുറത്തെടുത്തത് എങ്കിലും ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ ശ്രീശങ്കറിന്‌ അത്‌ലറ്റിക്കോ ഫെഡറേഷന്‍ അനുമതി നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മലയാളി ലോങ്ജംപ്  താരം എം ശ്രീശങ്കര്‍ ഒളിംപിക്‌സില്‍ പങ്കെടുക്കാനായി ഇന്ന് ടോക്യോയിലേക്ക് തിരിക്കും. ഫിറ്റ്‌നസ് ട്രയല്‍സില്‍ മോശം പ്രകടനമാണ് പുറത്തെടുത്തത് എങ്കിലും ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ ശ്രീശങ്കറിന്‌ അത്‌ലറ്റിക്കോ ഫെഡറേഷന്‍ അനുമതി നല്‍കി. 

പാട്യാലയില്‍ നടന്ന ഫെഡറേഷന്‍ കപ്പില്‍ ദേശിയ റെക്കോര്‍ഡില്‍ തന്റെ തന്നെ സമയം തിരുത്തി കുറിച്ചാണ് ശ്രീശങ്കര്‍ ഒളിംപിക്‌സിന് യോഗ്യത നേടിയിരുന്നത്. ഇന്ത്യന്‍ ഗ്രാന്‍ജ് പ്രിക്‌സിലും ശ്രീശങ്കര്‍ ജയം പിടിച്ചിരുന്നു. അവിടെ 

8.26 മീറ്ററോടെ ഒളിംപിക്‌സ് യോഗ്യത നേടിയെങ്കിലും ഫിറ്റ്‌നസ് ട്രയല്‍സില്‍ മികവ് കാണിക്കാനായില്ല. 7.48, 7.33മീ എന്നിവയാണ് ശ്രീശങ്കറിന് കണ്ടെത്താനായത്. ഇതോടെ ശ്രീശങ്കറിന്റെ കാര്യം വെള്ളിയാഴ്ച സെലക്ഷന്‍ കമ്മറ്റി ചര്‍ച്ച ചെയ്യുകയും ടോക്യോയിലേക്ക് പോവാന്‍ അനുവാദം നല്‍കുകയുമാണ് ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT