നുസയര്‍ മസ്‌റുവി, മത്യാസ് ഡി ലിറ്റ് എക്സ്
Sports

ബയേണ്‍ മ്യൂണിക്ക് 'മതില്‍' മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 'പൊളിച്ചു!'

ബയേണിന്റെ രണ്ട് പ്രതിരോധ താരങ്ങളെ ഒറ്റയടിക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

Author : സമകാലിക മലയാളം ഡെസ്ക്

ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കില്‍ നിന്നു പ്രതിരോധ താരങ്ങളായ മത്യാസ് ഡി ലിറ്റ്, നുസയര്‍ മസ്‌റുവി എന്നിവരെയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടീമിലെത്തിച്ചത്.

620 കോടി

നുസയര്‍ മസ്‌റുവി, മത്യാസ് ഡി ലിറ്റ്

ഏതാണ്ട് 620 കോടിയോളം രൂപയാണ് ഇരുവര്‍ക്കുമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാര്‍ മുടക്കിയത്. ഇരുവരുടേയും സൈനിങ് ക്ലബ് പൂര്‍ത്തിയാക്കി.

ബയേണില്‍

മത്യാസ് ഡി ലിറ്റ്

രണ്ട് സീസണുകള്‍ ബയേണ്‍ മ്യൂണിക്കിനായി കളിച്ചാണ് 24കാരനായ നെതര്‍ലന്‍ഡ്‌സിന്റെ ഡി ലിറ്റ് മാഞ്ചസ്റ്ററിലേക്ക് എത്തുന്നത്.

73 മത്സരങ്ങള്‍

മത്യാസ് ഡി ലിറ്റ്

73 മത്സരങ്ങളാണ് ജര്‍മന്‍ വമ്പന്‍മാരുടെ ജേഴ്സിയില്‍ ഡി ലിറ്റ് കളിച്ചത്. 5 ഗോളുകളും നേടി.

മൊറോക്കോ ഹീറോ

നുസയര്‍ മസ്‌റുവി

2022ലാണ് മൊറോക്കോ താരമായ മസ്‌റുവി ബയേണിലെത്തിയത്. മൊറോക്കോയ്ക്കായി 2022ലെ ലോകകപ്പില്‍ സെമി കളിച്ച താരമാണ് മസ്‌റുവി.

ടെന്‍ ഹാഗ് 'സ്കൂള്‍'

എറിക് ടെന്‍ ഹാഗിനൊപ്പം മത്യാസ് ഡി ലിറ്റും നുസയര്‍ മസ്‌റുവിയും

നിലവിലെ മാഞ്ചസ്റ്റര്‍ പരിശീലകന്‍ എറിക് ടെന്‍ ഹാഗ് അയാക്‌സ് മാനേജരായിരുന്നപ്പോള്‍ അന്ന് ടീമില്‍ നിര്‍ണായക സ്ഥാനം വഹിച്ച താരങ്ങളാണ് ഡി ലിറ്റും മസ്‌റുവിയും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി