ന്യൂ ചണ്ഡീഗഢ്: ടെസ്റ്റ് അരങ്ങേറ്റത്തില്‍ തന്നെ 6 വിക്കറ്റുകള്‍ പിഴുത് ഇന്ത്യന്‍ താരം മനവ് സുതര്‍ തന്റെ വരവറിയിച്ചപ്പോള്‍ എലീറ്റ് പട്ടികയിലും താരം പേര് എഴുതി ചേര്‍ത്തു. അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് പോരാട്ടത്തിലാണ് താരം 22 ഓവര്‍ എറിഞ്ഞ് 10 മെയ്ഡനടക്കം 33 റണ്‍സ് മാത്രം വഴങ്ങി 6 വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
38 വര്‍ഷങ്ങള്‍ക്കു ശേഷം അരങ്ങേറ്റ ടെസ്റ്റില്‍ ഏറ്റവും മികച്ച ബൗളിങ് പ്രകടനം പുറത്തെടുക്കുന്ന ഇന്ത്യന്‍ താരമായി മാനവ് സുതര്‍ മാറി. 1988ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ചെന്നൈ ടെസ്റ്റില്‍ 61 റണ്‍സ് വഴങ്ങി 8 വിക്കറ്റുകള്‍ വീഴ്ത്തി അരങ്ങേറ്റം തകര്‍പ്പനാക്കിയ നരേന്ദ്ര ഹിര്‍വാനിയുടെ നേട്ടത്തിനു ശേഷം ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച ടെസ്റ്റ് അരങ്ങേറ്റമാണിത്.
അരങ്ങേറ്റ ടെസ്റ്റില്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായി സുതര്‍ മാറി. ഹിര്‍വാനി, ആര്‍ അശ്വിന്‍, ദിലിപ് ദോഷി, സയ്യിദ് ആബിദ് അലി എന്നിവരാണ് സുതറിനു മുന്‍പ് നേട്ടത്തിലെത്തിയവര്‍. അരങ്ങേറ്റത്തില്‍ 5, അതില്‍ കൂടുതല്‍ വിക്കറ്റെടുക്കുന്ന പത്താമത്തെ ഇന്ത്യന്‍ ബൗളറും ഏഴാമത്തെ ഇന്ത്യന്‍ സ്പിന്നറുമാണ്.
മത്സരത്തില്‍ രണ്ടാം ദിനത്തില്‍ മൂന്നും മൂന്നാം ദിനം തുടക്കത്തില്‍ തന്നെ 3 വിക്കറ്റുകളും നേടിയാണ് താരം പട്ടിക തികച്ചത്. ഇന്ത്യന്‍ ആദ്യം ബാറ്റ് ചെയ്ത് 564 റണ്‍സെന്ന കൂറ്റന്‍ സ്‌കോറില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചപ്പോള്‍ മാനവിന്റെ കറങ്ങിത്തിരിഞ്ഞ പന്തുകള്‍ക്ക് മുന്നില്‍ അഫ്ഗാന്‍ ബാറ്റിങ് ചീട്ടുകൊട്ടാരം കണക്കെ നിലംപൊത്തി. അവരുടെ പോരാട്ടം വെറും 152 റണ്‍സില്‍ അവാനിച്ചു. ഇന്ത്യക്ക് 412 റണ്‍സിന്റെ കൂറ്റന്‍ ലീഡും മാനവ് സമ്മാനിച്ചു. അഫ്ഗാനെ ഫോളോ ഓണിനു വിടാനും ഇന്ത്യയ്ക്കു സാധിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates