​ഗോൾ നേട്ടം ആഘോഷിക്കുന്ന ആസ്റ്റൻ വില്ല താരങ്ങൾ/ ചിത്രം: പിടിഐ 
Sports

ഗോൾ പോസ്റ്റിൽ വലിഞ്ഞുകയറി നെറ്റിൽ ഊഞ്ഞാലാടി; ആസ്റ്റൻ വില്ല ഗോളിയെ ആക്രമിച്ചു, സിറ്റി ഫാൻസിന്റെ ആഘോഷം കൈവിട്ടു 

ആവേശത്തിനിടെ ആസ്റ്റൻ വില്ല ഗോളി റോബിൻ ഒസ്ലനെ കാണികൾ ആക്രമിച്ചു

Author : സമകാലിക മലയാളം ഡെസ്ക്


തോൽവിയുടെ വക്കിൽനിന്ന് മൂന്ന് ഗോൾ നേടി ഐതിഹാസിക തിരിച്ചുവരവ് നടത്തിയാണ് കൈവിട്ടുപോകുമായിരുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റി നിലനിർത്തിയത്. ഫൈനൽ വിസിൽ മുഴങ്ങിയതോടെ ഗ്രൗണ്ടിലേക്ക് ഇരച്ചുകയറുകയായുരുന്നു സിറ്റി ആരാധകർ. സെക്യൂരിറ്റി ജീവനക്കാർക്ക് കളിക്കാരെ സംരക്ഷിക്കാൻ പോലും കഴിയാതെയായി. ആവേശത്തിനിടെ ആസ്റ്റൻ വില്ല ഗോളി റോബിൻ ഒസ്ലനെ കാണികൾ ആക്രമിച്ചു. 

മത്സരത്തിൽ 75 മിനുട്ട് വരെ രണ്ട് ഗോളിന് പിന്നീട്ട് നിന്ന് ശേഷം മൂന്ന് ഗോളുകൾ മടക്കിയാണ് സിറ്റി വിജയത്തിലേക്കെത്തിയത്. സിറ്റി ഗോളടിച്ച ആസ്റ്റൺ വില്ലയുടെ ഗോൾ പോസ്റ്റിന് മുകളിൽ വലിഞ്ഞു കയറിയ ആരാധകർ നെറ്റിൽ ഊഞ്ഞാലാടി. ആരാധകരുടെ ഭാരത്താൽ ഗോൾ പോസ്റ്റ് നിലംപൊത്തി. 

ഒസ്ലനെ കാണികൾ ആക്രമിച്ചെന്ന് മത്സരശേഷം വില്ല കോച്ച് സ്റ്റീഫൻ ജറാൾഡ് ആണ് പറഞ്ഞത്. കളിക്കാർ ആക്രമിക്കപ്പെടാതെ രക്ഷപ്പട്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് മറുപടി എന്നദ്ദേഹം പറഞ്ഞു. സിറ്റി ആരോധകർ ഗ്രൗണ്ട് കൈയേറുന്നത് നിയന്ത്രിക്കണമെന്ന് പ്രീമിയർ ലീഗ് അധികൃതരോടും ഇംഗ്ലീഷ് ഫുട്‌ബോൾ അസോസിയേഷനോടും മുൻകൂട്ടി ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ സിറ്റി കോച്ച് പെപ് ഗാഡിയോളക്കും സിറ്റി മാനേജ്‌മെന്റിന് നേരെയും ചോദ്യങ്ങൾ ഉയരണമെന്ന് ജെറാർഡ് പറഞ്ഞു.

ഒസ്ലൻ ആക്രമിക്കപ്പെട്ടതിൽ സിറ്റി ഖേദം പ്രകടിപ്പിച്ചു. ഗോളി ആക്രമിക്കപ്പെട്ടതിൽ അന്വേഷണം പ്രഖ്യാപിച്ചതായും സിറ്റി മാനേജ്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു