സ്മൃതി മന്ധാന ഫെയ്‌സ്ബുക്ക്
Sports

നിര്‍ണായക മത്സരത്തില്‍ മന്ധാനയും ഹര്‍മന്‍പ്രീതും തിളങ്ങി; ശ്രീലങ്കയ്ക്ക് 173 റണ്‍സ് വിജയലക്ഷ്യം

27 പന്തില്‍ 52 റണ്‍സുമായി പുറത്താകാതെ നിന്ന ഹര്‍മന്‍പ്രീതാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: വനിതാ ടി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്കെതിരെ ശ്രീലങ്കക്ക് 173 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 172 റണ്‍സാണ് നേടിയത്. 27 പന്തില്‍ 52 റണ്‍സുമായി പുറത്താകാതെ നിന്ന ഹര്‍മന്‍പ്രീതാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെ കൂടാതെ സ്മൃതി മന്ധാനയും (38 പന്തുകളില്‍ 50) അര്‍ധ സെഞ്ച്വറി നേടി.ഷഫാലി വര്‍മ 40 പന്തില്‍ 43 റണ്‍സും നേടി. ക്രീസിലിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ ഷഫാലി വര്‍മയും സ്മൃതി മന്ദാനയും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 12.4 ഓവറില്‍ 98 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. 38 പന്തില്‍ 50 റണ്‍സടിച്ച സ്മൃതിയാണ് ആദ്യം പുറത്തായത്. പിന്നീട് ഷഫാലിയും പുറത്തായി.

ക്യാപറ്റന്റെ റോള്‍ ഏറ്റെടുത്ത് മുന്നില്‍ നിന്നു നയിച്ചപ്പോള്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക് കുതിക്കുകയായിരുന്നു.ഇന്നിങ്‌സിലെ അവസാന പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഹര്‍മന്‍പ്രീത് പുറത്താകാതെ നിന്നപ്പോള്‍ ആറ് പന്തില്‍ ആറ് റണ്‍സുമായി റിച്ച ഘോഷ്, 10 പന്തുകളില്‍ നിന്ന് 16 റണ്‍സ് നേടിയ ജെമീമ റോഡ്രിഗസ് എന്നവരാണ് മറ്റ് സ്‌കോറര്‍മാര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

SCROLL FOR NEXT