ഫോട്ടോ: ട്വിറ്റർ 
Sports

തകര്‍പ്പന്‍ തിരിച്ചുവരവുമായി മനിക ബത്ര; ത്രില്ലറിനൊടുവില്‍ മൂന്നാം റൗണ്ടില്‍ 

ലോക റാങ്കിങ്ങില്‍ തന്നേക്കാള്‍ 30 സ്ഥാനം മുകളില്‍ നില്‍ക്കുന്ന താരത്തെ തോല്‍പ്പിച്ചാണ് മനികയുടെ മൂന്നാം റൗണ്ടിലേക്കുള്ള പ്രവേശനം

സമകാലിക മലയാളം ഡെസ്ക്

ടോക്യോ: രണ്ട് ഗെയിം പിന്നില്‍ നിന്നതിന് ശേഷം ലോക 32ാം നമ്പര്‍ താരത്തെ തകര്‍ത്ത് തിരിച്ചുവരവ് നടത്തി ഇന്ത്യയുടെ ടേബിള്‍ ടെന്നീസ് താരം മനിക ബത്ര. 57 മിനിറ്റ് നീണ്ട പോരില്‍ ഉക്രെയ്‌നിന്റെ മാര്‍ഗര്യറ്റ പെസോട്‌സ്‌കയെ 4-3(4-11,4-11,11-7,12-11,8-11,11-5,11-7) എന്ന സ്‌കോറിനാണ് മനിക തോല്‍പ്പിച്ചത്. 

ലോക റാങ്കിങ്ങില്‍ തന്നേക്കാള്‍ 30 സ്ഥാനം മുകളില്‍ നില്‍ക്കുന്ന താരത്തെ തോല്‍പ്പിച്ചാണ് മനികയുടെ മൂന്നാം റൗണ്ടിലേക്കുള്ള പ്രവേശനം. പെസോട്‌സ്‌ക 2-0ന് ലീഡ് ചെയ്തപ്പോള്‍ എട്ട് പോയിന്റ് മാത്രമാണ് മനികയ്ക്ക് നേടാനായത്. എന്നാല്‍ മൂന്നാം ഗെയിമില്‍ റാലികളിലൂടെ എതിരാളിയെ സമ്മര്‍ദത്തിലാക്കിയ മനിക മൂന്നാം ഗെയിം 11-7ന് ജയിച്ചു. ത്രില്ലറിന് ഒടുവില്‍ നാലാം ഗെയിമും. 

മിക്‌സഡ് ഡബിള്‍സില്‍ റൗണ്ട് 16ല്‍ തന്നെ ഇന്ത്യന്‍ സഖ്യം പുറത്തായിരുന്നു. ലോക ഒന്നാം നമ്പര്‍ സഖ്യമായ ലിന്‍ യുന്‍, ചെങ് ചിങ് സഖ്യത്തോട് തോറ്റാണ് ശരത് കമാലും മനിത ബത്രയും പുറത്തായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെസി വേണുഗോപാല്‍ ആലപ്പുഴയില്‍ സ്ഥാനാര്‍ഥി; ഹൈക്കമാന്‍ഡ് അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്

ഓയിലിയോ ഡ്രൈയോ? ഏതാണ് നിങ്ങളുടെ ചർമ്മം? കണ്ടെത്താം

'അമ്മ'; മാതാ അമൃതാനന്ദമയിയെ കണ്ട് ലെനയും ഭർത്താവും

അപകടത്തില്‍ മരിച്ചെന്ന് കരുതി, പക്ഷേ വിരലുകള്‍ ചലിച്ചു; ചക്രക്കസേരയില്‍ സിവില്‍ സര്‍വീസിന്റെ നെറുകിലെത്തിയ ആതിര

മൂന്ന് തവണ ഏറ്റുമുട്ടി, ഇന്ത്യയ്ക്ക് തോൽവി മാത്രം; ചരിത്രം കിവീസിന് അനുകൂലം

SCROLL FOR NEXT