Manish Pandey’s Stunning Catch Stuns Cricket World in KKR vs RCB Clash. f
Sports

'അമ്പോ... എന്തൊരു ക്യാച്ച്, മിന്നൽ പാണ്ഡെ'; തലയിൽ കൈവെച്ചു കാർത്തിക്, ഞെട്ടിത്തരിച്ച് വിരാട് (വിഡിയോ)

ഈ സീസണിലെ ഏറ്റവും മികച്ച ക്യാച്ചിനുള്ള അവാർഡ് താരത്തിന് നൽകണമെന്നാണ് കമന്റേറ്റർമാർ അഭിപ്രായപ്പെട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്

റായ്പുർ: ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്ത താരം മനീഷ് പാണ്ഡെയെടുത്ത ഒരു ക്യാച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. കൊൽക്കത്ത ഉയർത്തിയ 193 റൺസ് വിജലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗളുരു താരം ടിം ഡേവിഡിന്റെ ക്യാച്ച് ആണ് മനീഷ് എടുത്തത്. ഈ സീസണിലെ ഏറ്റവും മികച്ച ക്യാച്ചിനുള്ള അവാർഡ് താരത്തിന് നൽകണമെന്നാണ് കമന്റേറ്റർമാർ അഭിപ്രായപ്പെട്ടത്.

മത്സരത്തിന്റെ 17-മത്തെ ഓവറിലാണ് സംഭവം. കാർത്തിക് ത്യാഗി എറിഞ്ഞ പന്ത് ഓഫ് സൈഡിലേക്ക് കട്ട് ചെയ്ത് റൺ കണ്ടെത്താൻ ടിം ഡേവിഡ് ശ്രമിച്ചു. എന്നാൽ ഡേവിഡിന്റെ ബാറ്റിൽ കൊണ്ട് ഉയർന്ന് പൊങ്ങി. ബാക്ക്‌വേഡ് പോയിന്റിൽ ഫീൽഡ് ചെയ്തിരുന്ന മനീഷ് പാണ്ഡെ ഡൈവ് ചെയ്ത് ആ പന്ത് പിടിച്ചെടുക്കുക ആയിരുന്നു. സെക്കൻഡുകൾ മാത്രമാണ് ക്യാച്ച് എടുക്കാനായി മനീഷ് പാണ്ഡെയ്ക്ക് ലഭിച്ചത്.

മനീഷ് പാണ്ഡെയുടെ പ്രകടനം കണ്ട് പന്തെറിഞ്ഞ കാർത്തിക് ത്യാഗി തലയിൽ കൈവച്ച് നിന്നു. നോൺ-സ്ട്രൈക്കർ എൻഡിലുണ്ടായിരുന്ന വിരാട് കോഹ്‌ലിയും ഈ ക്യാച്ച് കണ്ടു ഞെട്ടിപ്പോയി.

പിന്നീട്, കോഹ്ലി നേരിട്ട് എത്തി പാണ്ഡെയെ അഭിനന്ദിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തു. അതേ സമയം മത്സരത്തിൽ  കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു തോൽപ്പിച്ചു. ജയത്തോടെ ആർസിബി പോയിന്റ് പട്ടികയിൽ ഒന്നാമത് എത്തിയിട്ടുണ്ട്.

Manish Pandey’s Stunning Catch Stuns Cricket World in KKR vs RCB Clash.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala CM Selection Live: പ്രഖ്യാപനം 12 മണിക്ക് ഡൽ​ഹിയിൽ?

വി ഡി സതീശനു വേണ്ടി ക്ഷേത്രങ്ങളിലും പള്ളികളിലും പ്രത്യേക പ്രാർത്ഥന, ശത്രുസംഹാരപൂജ

വയോധികനെ ഹണിട്രാപ്പില്‍ കുടുക്കി തട്ടിക്കൊണ്ടുപോയി കവര്‍ച്ച; കരസേനാ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നാലംഗസംഘം പിടിയില്‍

ആരോഗ്യത്തിന് നല്ലത് ചുവന്ന അരിയാണോ വെള്ള അരിയാണോ ?

'വി ഡി സതീശൻ മുഖ്യമന്ത്രി ?'; 'എല്ലാവരുടെയും ആ​ഗ്രഹം പോലെ...'; വൈറലായി അന്ന രാജന്റെ മറുപടി

SCROLL FOR NEXT