മനോലോ മാര്‍ക്വേസ് എക്സ്
Sports

മനോലോ മാര്‍ക്വേസ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകന്‍

മൂന്ന് വര്‍ഷത്തെ കരാറിലാണ് സ്പാനിഷ് കോച്ച് സ്ഥാനമേല്‍ക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകനായി സ്പാനിഷ് കോച്ച് മനോലോ മാര്‍ക്വേസിനെ നിയമിച്ചു. ഐഎസ്എല്‍ ടീം എഫ്‌സി ഗോവയുടെ നിലവിലെ പരിശീലകനാണ് മനോലോ മാര്‍ക്വേസ്. മൂന്ന് വര്‍ഷത്തെ കരാറിലാണ് മനോലോയെ നിയമിക്കുന്നത്.

ക്രൊയേഷ്യന്‍ പരിശീലകനായിരുന്ന ഇഗോര്‍ സ്റ്റിമാചിന്റെ പകരക്കാരനായാണ് സ്പാനിഷ് കോച്ചിന്റെ വരവ്. ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലെ മോശം പ്രകടനത്തിന്റെ പിന്നാലെയാണ് സ്റ്റിമാചിനെ പുറത്താക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

22 വര്‍ഷത്തിലേറെ പരിശീലകനായി പ്രവര്‍ത്തിച്ചതിന്റെ അനുഭവ പരിചയത്തിന്റെ പുറത്താണ് മനോലോ വരുന്നത്. നേരത്തെ ഹൈദരാബാദ് ടീമിനെ മൂന്ന് വര്‍ഷത്തോളം 55കാരന്‍ പരിശീലിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിലാണ് ഗോവയുടെ പരിശീലകനായി സ്ഥാനമേറ്റത്. ലാ ലിഗയില്‍ ലാസ് പല്‍മാസിനേയും പരിശീലിപ്പിച്ചിട്ടുണ്ട്. എസ്പാന്യോള്‍ ബി ടീമിന്റേയും പരിശീലകനായിരുന്നു.

പരിശീലക സ്ഥാനത്തേക്ക് എഐഎഫ്എഫിനു 291 അപേക്ഷകള്‍ വന്നിരുന്നു. ഐസ്എല്ലില്‍ കിരീട വിജയങ്ങളുടെ റെക്കോര്‍ഡുള്ള അന്റോണിയോ ലോപസ് ഹബാസ്, വിയ്റ്റ്‌നാമിനെ എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ മിന്നും പ്രകടനത്തിലേക്ക് നയിച്ച പാര്‍ക് ഹാങ് സ്യോ എന്നിവരേയും എഐഎഫ്എഫ് പരിഗണിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT