മനു ഭാക്കര്‍, എഎന്‍ഐ 
Sports

തോക്കിലെ തകരാര്‍ തിരിച്ചടിയായി; ഷൂട്ടിങ്ങില്‍ മനു ഭാക്കറും യശ്വസിനി സിങ് ദേശ് വാളും പുറത്ത് 

ഒളിമ്പിക്സില്‍ ഷൂട്ടിങ്ങില്‍ വനിതകളുടെ വിഭാഗത്തില്‍ മനു ഭാക്കറും യശ്വസിനി സിങ് ദേശ്വാളും പുറത്ത്

Author : സമകാലിക മലയാളം ഡെസ്ക്

ടോക്യോ: ഒളിമ്പിക്സില്‍ ഷൂട്ടിങ്ങില്‍ വനിതകളുടെ വിഭാഗത്തില്‍ മനു ഭാക്കറും യശ്വസിനി സിങ് ദേശ്വാളും പുറത്ത്. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇരുവര്‍ക്കും ഫൈനലില്‍ യോഗ്യത നേടാന്‍ സാധിച്ചില്ല. മത്സരത്തിനിടെ പിസ്റ്റള്‍ തകരാറിലായി സമയം നഷ്ടപ്പെട്ടത് മനു ഭാക്കറിന് തിരിച്ചടിയായി. മനു ഭാക്കര്‍ രണ്ടിനത്തില്‍ കൂടി മത്സരിക്കും.

യോഗ്യതാ റൗണ്ടില്‍ 575 പോയന്റോടെ 12-ാം സ്ഥാനത്താണ് മനു ഫിനിഷ് ചെയ്തത്. യശ്വസിനി സിങ് ദേശ്വാള്‍ 574 പോയന്റോടെ 13-ാം സ്ഥാനത്തെത്തി. 587 പോയന്റുമായി യോഗ്യതാ റൗണ്ടിലെ ഒളിമ്പിക് റെക്കോഡുമായി ചൈനയുടെ ജിയാങ് റാന്‍സിന്‍ ഒന്നാമതെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അവിശ്വസനീയം, വീണ്ടും 'മെസി മാജിക്', രാജകീയ കുതിപ്പോടെ ഇംഗ്ലീഷ് ചാനല്‍ കടന്ന് അര്‍ജന്റീന

കൂടംകുളം ആണവനിലയം; രേഖകൾ ഡാർക്ക് വെബിൽ, ആശങ്ക വേണ്ടെന്ന് അധികൃതർ

വൈദ്യുതി ക്ഷാമം കുറയ്ക്കാൻ നീക്കം; 200 മെഗാവാട്ട് വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി

അര്‍ജന്റീന ഫൈനലില്‍, ഇറാനു മേല്‍ ആക്രമണം കടുപ്പിച്ച് യുഎസ്, ചെന്താമരയുടെ ശിക്ഷയെന്ത് ?; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'അമ്പലത്തിന് മുകളിൽ അല്ലേ, ചെരുപ്പിടാൻ പറ്റില്ലല്ലോ, പൊരിഞ്ഞ വെയിലും! എനിക്ക് നിൽക്കാൻ പോലും പറ്റുന്നില്ല; ഭയ ഭക്തിയോടെയാണ് ദേവിയായി അഭിനയിച്ചത്'