ഫോട്ടോ: ട്വിറ്റർ 
Sports

മേരിയുടെ ആ സ്വപ്‌നം പൊലിഞ്ഞു; ഒളിംപിക്‌സ് ബോക്‌സിങില്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്; ഇന്ത്യയ്ക്ക് നിരാശ

മേരിയുടെ ആ സ്വപ്‌നം പൊലിഞ്ഞു; ഒളിംപിക്‌സ് ബോക്‌സിങില്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്; ഇന്ത്യയ്ക്ക് നിരാശ

Author : സമകാലിക മലയാളം ഡെസ്ക്

ടോക്യോ: ഒളിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു ബോക്‌സിങ് താരം മേരി കോം പ്രീ ക്വാര്‍ട്ടറില്‍ പരാജയം ഏറ്റുവാങ്ങി. 51 കിലോഗ്രാം ഫ്‌ളൈവെയ്റ്റില്‍ മേരി കോം കൊളംബിയയുടെ ലോറെന വലന്‍സിയയോട് തോറ്റു. കടുത്ത പോരാട്ടം കണ്ട മത്സരത്തില്‍ 3-2നായിരുന്നു തോല്‍വി. 2016 റിയോ ഒളിംപിക്‌സില്‍ വെങ്കലം നേടിയ താരമാണ് ലോറെന. 

ഒന്നാം റൗണ്ടില്‍ 1-4ന് പരാജയം സമ്മതിച്ച മേരി പക്ഷേ രണ്ടാം റൗണ്ടില്‍ ശക്തമായി തിരിച്ചെത്തി. 3-2നാണ് മേരി രണ്ടാം റൗണ്ടില്‍ വിജയം പിടിച്ചത്. എന്നാല്‍ ആദ്യ റൗണ്ടിലെ മോശം പ്രകടനം മേരിക്ക് തിരിച്ചടിയായി മാറി. 

2012 ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കലം നേടിയ മേരി കോം ആറ് വട്ടം ലോക ചാമ്പ്യയായിട്ടുണ്ട്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ഒന്നാമതെത്തി. അമ്മയായ ശേഷം റിങ്ങിലെത്തി ഏറെ നേട്ടമുണ്ടാക്കിയ താരം കൂടിയാണ് മേരി. ഒളിംപിക്‌സ് സ്വര്‍ണം ലക്ഷ്യമിട്ടെത്തിയ മേരിക്ക് പക്ഷേ അത് സഫലമാക്കാന്‍ സാധിച്ചില്ല. 

നേരത്തെ സതീഷ് കുമാറും പൂജാ റാണിയും ലവ്‌ലിന ബോര്‍ഗോഹെയ്‌നും ബോക്‌സിങ് ക്വാര്‍ട്ടറിലെത്തിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT