ഫയല്‍ ചിത്രം 
Sports

'കേരളത്തില്‍ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്നു'; അവസാനിപ്പിക്കണമെന്ന് കെ എല്‍ രാഹുല്‍

കേരളത്തിൽ വീണ്ടും തെരുവുനായ്ക്കളെ കൂട്ടമായി കൊല്ലുന്നത് ആരംഭിച്ചിരിക്കുന്നു എന്നാണ് പോസ്റ്ററിൽ പറയുന്നത്

സമകാലിക മലയാളം ഡെസ്ക്


ന്യൂഡൽഹി: കേരളത്തിൽ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണെന്ന നിലയിൽ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം കെ എൽ രാഹുൽ.  സംസ്ഥാനത്ത് തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണെന്നും ഇത് അവസാനിപ്പിക്കണം എന്നും പറയുന്ന ക്യാംപെയ്ന് പിന്തുണയുമായാണ് കെ എൽ രാഹുൽ എത്തുന്നത്.

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് രാഹുലിൻറെ പ്രതികരണം. തെരുവുനായകളുടെ പരിപാലനത്തിനായി പ്രവർത്തിക്കുന്ന 'വോയ്‌സ് ഓഫ് സ്ട്രേ ഡോഗ്‌സിന്റെ പോസ്റ്ററാണ് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ രാഹുൽ പങ്കുവെച്ചത്. കേരളത്തിൽ വീണ്ടും തെരുവുനായ്ക്കളെ കൂട്ടമായി കൊല്ലുന്നത് ആരംഭിച്ചിരിക്കുന്നു എന്നാണ് പോസ്റ്ററിൽ പറയുന്നത്. 'ദയവായി, നിർത്തൂ' എന്നാണ് പോസ്റ്ററിനൊപ്പം രാഹുൽ കുറിച്ചത്.

അതിനിടയിൽ സംസ്ഥാനത്തെ തെരുവുനായ പ്രശ്നം ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. തെരുവുനായകളുടെ ആക്രമണത്തിൽ നിന്ന് പൗരൻമാരെ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാറിനുണ്ടെന്ന് ഡിവിഷൻ ബ‌ഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.  അക്രമകാരികളായ നായ്ക്കളെ കണ്ടെത്തി ഉചിതമായ സ്ഥലങ്ങളിൽ പാർപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന നിർദ്ദേശവും ഹൈക്കോടതി നൽകിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രധാനമന്ത്രിയുടെ അഭിസംബോധന പെരുമാറ്റച്ചട്ട ലംഘനം; തെരഞ്ഞെടുപ്പ് കമ്മിഷന് കോൺ​ഗ്രസിന്റെ പരാതി

അടുത്ത രണ്ട് ദിവസം ഉഷ്ണതരംഗത്തിന് സമാനമായ കടുത്ത ചൂട്; മുന്നറിയിപ്പ്

'യാഗം നടന്ന ഊര്, ബാലഭാവം'; ആദ്യം കൊടിയേറുക ലാലൂര്‍ കാര്‍ത്ത്യായനി ക്ഷേത്രത്തില്‍, തൃശൂര്‍ നാളെ പൂരലഹരിയിലേക്ക്- വിഡിയോ

'കുടുംബത്തിൽ നിന്ന് പൈസയിറക്കിയ രാഷ്ട്രീയക്കാരനായിരുന്നു അച്ചാച്ചൻ, സിനിമയിൽ സക്സസ് ഉണ്ടെങ്കിൽ കൂടെ ആളുണ്ട്'; വിഡിയോ

'കേരളത്തിന് വേണ്ടത് ചടുലനേതൃത്വം'; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ച് വീണ്ടും കെ സുധാകരന്‍; കോണ്‍ഗ്രസില്‍ അതൃപ്തി

SCROLL FOR NEXT