ഇന്റര്‍നെറ്റ് നോക്കി പഠിച്ചു; അടുക്കളയില്‍ ഫാനും ലൈറ്റും സജ്ജീകരിച്ച് കഞ്ചാവ് ചെടി വളർത്തി; യുവാവും യുവതിയും പിടിയില്‍

നിലംപതിഞ്ഞ മുകളില്‍ ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റില്‍ നിന്നാണ് കഞ്ചാവ് ചെടിയുമായി ഇരുവരേയും പിടികൂടിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: ഫ്ലാറ്റില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ സംഭവത്തില്‍ യുവാവും യുവതിയും പിടിയില്‍. കോന്നി വല്യതെക്കേത്ത് വീട്ടില്‍ അലന്‍ വി രാജു (26), കായംകുളം കണ്ടല്ലൂര്‍ പുത്തന്‍പുരക്കല്‍ അപര്‍ണ (24) എന്നിവരാണ് ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. 

നിലംപതിഞ്ഞ മുകളില്‍ വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റില്‍ നിന്നാണ് കഞ്ചാവ് ചെടിയുമായി ഇരുവരേയും പിടികൂടിയത്. നാല് മാസം വളര്‍ച്ചയെത്തിയ ചെടിയാണ് പിടിച്ചെടുത്തത്. ഇവര്‍ താമസിക്കുന്ന ഫ്ലാറ്റിന്റെ അടുക്കളയുടെ മൂലയിലാണ് കഞ്ചാവ് ചെടി നട്ടു വളര്‍ത്തിയത്. ചെടിക്ക് വായു സഞ്ചാരം കിട്ടാന്‍ ചെറിയ ഫാനും വെളിച്ചത്തിനായി എല്‍ഇഡി ലൈറ്റും സജ്ജീകരിച്ചിരുന്നു. 

കഞ്ചാവ് ചെടി മുറിയില്‍ വളര്‍ത്തുന്നത് എങ്ങനെ എന്ന് ഇന്റര്‍നെറ്റില്‍ നോക്കി മനസിലാക്കിയതിനു ശേഷമാണ് ഇവര്‍ ആത്യാധുനിക സംവിധാനത്തോടെ ചെടി വളര്‍ത്തിയത്. നേരത്തെ ഇതേ ഫ്ലാറ്റില്‍ നിന്ന് മറ്റൊരു യുവാവിനെ കഞ്ചാവ് കൈവശം വച്ചതിന് പൊലീസ് പിടികൂടിയിരുന്നു. പത്തനംതിട്ട മല്ലപ്പള്ളി കണ്ടത്തില്‍ അമല്‍ (28) എന്നയാളെയാണ് പിടികൂടിയത്. അലനും അപര്‍ണയ്ക്കും അമലുമായി മയക്കുമരുന്ന് ഇടപാടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നു. 

കൊച്ചി സിറ്റി ഡാന്‍സാഫും ഇന്‍ഫോപാര്‍ക്ക് പൊലീസും ചേര്‍ന്നു നടത്തിയ  പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. നാര്‍ക്കോട്ടിക്ക് സെല്‍ പൊലീസ് അിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഇന്‍ഫോപാര്‍ക്ക് ഇന്‍സ്‌പെക്ടര്‍ എസ്എച്ഒ വിപിന്‍ദാസ്, സബ് ഇന്‍സ്‌പെക്ടര്‍ ജയിംസ് ജോണ്‍, ഡാന്‍സാഫ് എസ്‌ഐയുടെ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com