മതീഷ പതിരന/ ട്വിറ്റര്‍ 
Sports

ഐപിഎല്‍ മികവ്; ഏകദിനത്തില്‍ ലങ്കയ്ക്കായി അരങ്ങേറി മതീഷ പതിരന 

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഹമ്പന്‍ടോട്ടയില്‍ പുരോഗമിക്കുന്നു. ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ഹമ്പന്‍ടോട്ട: ശ്രീലങ്കക്കായി ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചു പേസര്‍ മതീഷ പതിരന. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി മിന്നും ഫോമില്‍ പന്തെറിഞ്ഞതിന് പിന്നാലെയാണ് താരത്തിനെ അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലേക്ക് ശ്രീലങ്ക പരിഗണിച്ചത്. 

നടന്നു കൊണ്ടിരിക്കുന്ന ഒന്നാം ഏകദിന പോരാട്ടത്തിനുള്ള ലങ്കന്‍ ഇലവനില്‍ താരം ഇടംപിടിച്ചു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഹമ്പന്‍ടോട്ടയില്‍ പുരോഗമിക്കുന്നു. ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യുകയാണ്. 

ഐപിഎല്ലില്‍ ധോനിയുടെ ക്യാപ്റ്റന്‍സിയില്‍ താരത്തിന്റെ പേസ് തേച്ചുമിനുക്കപ്പെട്ടു. ഐപിഎല്ലിന് മുന്‍പ് അരങ്ങേറിയ ന്യൂസിലന്‍ഡിനെതിരായ ഏകദിന, ടി20 പരമ്പരയ്ക്കുള്ള ടീമില്‍ താരം സ്ഥാനം നേടിയെങ്കിലും ഒറ്റ കളി പോലും കളിക്കാന്‍ കഴിഞ്ഞില്ല. ലങ്കന്‍ ടീമിനായി ടി20യില്‍ താരം അരങ്ങേറ്റം നടത്തിയിട്ടുണ്ട്. ഒരു മത്സരം മാത്രമാണ് കളിച്ചത്. 

പിന്നാലെയാണ് ഐപിഎല്ലിനെത്തിയത്. ആദ്യ മത്സരം മുതല്‍ പതിരനയ്ക്ക് ധോനി ടീമില്‍ അവസരം നല്‍കിയതോടെ താരത്തിന്റെ പേസ് ബൗളിങും കരുത്തുറ്റതായി. ചെന്നൈ ടീമിന്റെ അഞ്ചാം ഐപിഎല്‍ കിരീട നേട്ടത്തില്‍ 20കാരന് ചെറുതല്ലാത്ത പങ്കുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

SCROLL FOR NEXT