ഗ്ലെന്‍ മാക്‌സ്‌വെല്‍/ഫയല്‍ ചിത്രം 
Sports

അവസാന 11 പന്തില്‍ 40 റണ്‍സുമായി മാക്‌സ്‌വെല്‍; 6 വിക്കറ്റുമായി ആഷ്ടണ്‍ അഗര്‍; ഓസ്‌ട്രേലിയയുടെ മിന്നും തിരിച്ചുവരവ്‌

209 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്‍ഡ് 144 റണ്‍സിന് ഓള്‍ഔട്ടായി. ആറ് വിക്കറ്റ് വീഴ്ത്തിയ ആഷ്ടണ്‍ അഗറാണ് ആതിഥേയരെ തകര്‍ത്തത്

സമകാലിക മലയാളം ഡെസ്ക്

വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയിലേക്ക് ഓസ്‌ട്രേലിയയുടെ മിന്നും മടങ്ങി വരവ്. മൂന്നാം ട്വന്റി20യില്‍ 64ന്റെ ജയം നേടിയാണ് ഓസീസ് പരമ്പരയിലേക്ക് മടങ്ങിയെത്തിയത്. 209 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്‍ഡ് 144 റണ്‍സിന് ഓള്‍ഔട്ടായി. ആറ് വിക്കറ്റ് വീഴ്ത്തിയ ആഷ്ടണ്‍ അഗറാണ് ആതിഥേയരെ തകര്‍ത്തത്. 

31 പന്തില്‍ 70 റണ്‍സ് അടിച്ചെടുത്ത് മാക്‌സ് വെല്‍ ആണ് ഓസ്‌ട്രേലിയയെ പരമ്പരയിലേക്ക് തിരിച്ചു വരാന്‍ കരുത്ത് പകര്‍ന്നത്. 31 പന്തില്‍ നിന്ന് എട്ട് ഫോറും അഞ്ച് സിക്‌സും പറത്തിയായിരുന്നു മാക്‌സ്‌വെല്ലിന്റെ തകര്‍പ്പന്‍ ബാറ്റിങ്. താന്‍ നേരിട്ട അവസാന 11 പന്തില്‍ 40 റണ്‍സ് ആണ് മാക്‌സ് വെല്‍ അടിച്ചെടുത്തത്. 

ടോസ് നഷ്ടപ്പെട്ട ഓസ്‌ട്രേലിയ ബാറ്റിങ്ങിന് ഇറങ്ങിയപ്പോള്‍ തുടക്കത്തില്‍ തന്നെ മാത്യു വേഡിനെ നഷ്ടമായി. എന്നാല്‍ ആരോണ്‍ ഫിഞ്ച് ഫോമിലേക്ക് എത്തി ജോഷ് ഫിലിപ്പിനൊപ്പം ക്രീസില്‍ നിന്നു. ഫിഞ്ച് 44 പന്തില്‍ നിന്ന് എട്ട് ഫോറും രണ്ട് സിക്‌സും പറത്തി 69 റണ്‍സ് നേടി. ജോഷ് ഫിലിപ്പ് 27 പന്തില്‍ നിന്ന് മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 43 റണ്‍സ് നേടി. 

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലാന്‍ഡിന് വേണ്ടി മാര്‍ട്ടിന്‍ ഗപ്റ്റിലും ഡെവോന്‍ കോണ്‍വേയും മാത്രമാണ് ചെറുത്ത് നിന്നത്. ഗപ്റ്റില്‍ 28 പന്തില്‍ നിന്ന് രണ്ട് ഫോറും മൂന്ന് സിക്‌സും പറത്തി 43 റണ്‍സ് നേടി. കോണ്‍വേ 27 പന്തില്‍ നിന്ന് അഞ്ച് ഫോറും ഒരു സിക്‌സും പറത്തി 38 റണ്‍സ് നേടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂന്നാമൂഴം ഉറപ്പ്, എല്‍ഡിഎഫ് തൊണ്ണൂറിലധികം സീറ്റുകള്‍ നേടും: എം വി ഗോവിന്ദന്‍

'പുലർച്ചെ 2 മണിക്കാണ് സായ് എന്നെ വിളിച്ച് പവഴമല്ലിയെ കുറിച്ച് പറയുന്നത്; രണ്ട് ദിവസം കൊണ്ട് ഡാൻസ് പ്രാക്ടീസ് ചെയ്തു'

സുരക്ഷിത നിക്ഷേപം നോക്കുകയാണോ?; ഇതാ സ്ത്രീകള്‍ക്കായി അഞ്ചു സ്‌കീമുകള്‍

സി​ഗരറ്റ് പുകച്ച് ഡ്രൈവിങ്, കുറ്റി അലക്ഷ്യമായി റോഡിൽ വലിച്ചെറിഞ്ഞു; ക്രിക്കറ്റ് താരങ്ങൾക്ക് പൗരബോധം വേണ്ടേ? ചഹൽ വീണ്ടും വിവാദത്തിൽ (വിഡിയോ)

രക്ഷകനായി എത്തിയിട്ട് ക്രൂരത, കായംകുളത്ത് വാഹനാപകടത്തില്‍പ്പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമം; പരാതി

SCROLL FOR NEXT