മാക്സ്‍വെൽ/ ട്വിറ്റർ 
Sports

നിശാ പാർട്ടിക്കിടെ അമിതമായി മദ്യപിച്ച് ആശുപത്രിയിൽ; ​ഗ്ലെൻ മാക്സ്‍വെല്ലിന് എതിരെ അന്വേഷണം

കളിക്കാർ പാലിക്കേണ്ട അച്ചടക്കം മാക്സ്‍വെൽ ലംഘിച്ചതായി പരാതി ഉയർന്നതോടെയാണ് സിഎ അന്വേഷണം ആരംഭിച്ചത്

സമകാലിക മലയാളം ഡെസ്ക്

സിഡ്നി: ഓൾറൗണ്ടർ ​ഗ്ലെൻ മാക്സ്‍വെല്ലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. നിശാ പാർട്ടിക്കിടെ അമിതമായി മദ്യപിച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

കളിക്കാർ പാലിക്കേണ്ട അച്ചടക്കം മാക്സ്‍വെൽ ലംഘിച്ചതായി പരാതി ഉയർന്നതോടെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ മാക്സ്‍വെല്ലിനെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.

പരിശോധനകൾക്കു ശേഷം മാക്സ്‍വെൽ ഡിസ്ചാർജ് ആയിരുന്നു. പിന്നാലെ താരം പരിശീലനത്തിനും എത്തി. 

കഴിഞ്ഞ ദിവസമാണ് മുൻ ഓസീസ് പേസർ ബ്രെറ്റ് ലീ ഉൾപ്പെട്ട സിക്സ് ആൻ ഔട്ട് ബാൻഡിന്റെ സം​ഗീത നിശ അരങ്ങേറിയത്. പാർട്ടിക്കിടെ മാക്സ്‍വെൽ നന്നായി മദ്യപിച്ചിരുന്നതായും പിന്നാലെയാണ് ശാരീരിക ബു​ദ്ധിമുട്ടുകൾ അനുഭവിച്ചതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. 

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയാണ് ഇനി മാക്‌സ്‌വെല്‍ ഓസ്‌ട്രേലിയന്‍ കുപ്പായത്തില്‍ ഇറങ്ങാനിരിക്കുന്ന മത്സരം. ഫെബ്രുവരി ഒന്‍പത് മുതലാണ് ടി20 പരമ്പര. 

അതിനു മുന്‍പ് ഇരു ടീമുകളും ഏകദിന പരമ്പരയില്‍ ഏറ്റുമുന്നുണ്ട്. ഈ പരമ്പരയ്ക്കുള്ള ടീമിലേക്ക് പക്ഷേ മാക്‌സ്‌വെല്ലിനെ പരിഗണിച്ചില്ല.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'മമ്മൂട്ടിയില്‍ നിന്ന് അനുഗ്രഹം വാങ്ങി;രാഹുല്‍ ചെയ്ത നല്ല കാര്യങ്ങളുടെ തുടര്‍ച്ചയുണ്ടാകും'

എല്ലാം ഫ്രിഡ്ജിലേക്കോ? ഒഴിവാക്കേണ്ട സാധനങ്ങൾ അറിയാം

'ഗ്ലൂട്ടൺ ഇൻടോളറൻസ്', ​ഗോതമ്പു ഒഴിവാക്കിയതോടെ തടി കുറഞ്ഞു

'ഞാൻ നോക്കുമ്പോൾ മകൻ ആരോടോ സംസാരിക്കുന്നു, കുറച്ചു നേരത്തേക്ക് ഞെട്ടിപ്പോയി'; പ്രേതമുണ്ടോ എന്ന് ചോദിച്ചാൽ

SCROLL FOR NEXT