ഫോട്ടോ: ട്വിറ്റർ 
Sports

ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മായങ്കിനെ പുറത്താക്കുന്നു? പഞ്ചാബ് കിങ്‌സിന്റെ പ്രതികരണം

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മികച്ച ടീമിനെ കണ്ടെത്തിയിട്ടും ടൂര്‍ണമെന്റില്‍ മുന്‍പോട്ട് പോകാന്‍ പഞ്ചാബിന് കഴിഞ്ഞില്ല

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മായങ്ക് അഗര്‍വാളിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പുറത്താക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി പഞ്ചാബ് കിങ്‌സ്. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മായങ്കിനെ പുറത്താക്കും എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 

പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റന്‍സി സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്‌പോര്‍ട്‌സ് ന്യൂസ് സൈറ്റുകളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ ഫ്രാഞ്ചൈസിയില്‍ നിന്ന് ഒരു വ്യക്തിയും പ്രതികരിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നു എന്നാണ് പഞ്ചാബ് കിങ്‌സ് ട്വിറ്ററില്‍ കുറിച്ചത്. 

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മികച്ച ടീമിനെ കണ്ടെത്തിയിട്ടും ടൂര്‍ണമെന്റില്‍ മുന്‍പോട്ട് പോകാന്‍ പഞ്ചാബിന് കഴിഞ്ഞില്ല. മായങ്ക് അഗര്‍വാളും റണ്‍സ് കണ്ടെത്താന്‍ കഴിയാതെ വലഞ്ഞു. 196 റണ്‍സ് മാത്രമാണ് അവരുടെ ക്യാപ്റ്റന് കണ്ടെത്താനായത്. ഇതോടെ ബാറ്റിങ് പൊസിഷനില്‍ മായങ്ക് താഴേക്കിറങ്ങുകയും ചെയ്തു. 

അടുത്ത സീസണില്‍ പഞ്ചാബ് കിങ്‌സിന്റെ പരിശീലക സ്ഥാനത്ത് അനില്‍ കുംബ്ലേ ഉണ്ടാവില്ലെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. ട്രെവര്‍ ബെയ്‌ലിസ്, മോര്‍ഗന്‍ എന്നിവരാണ് പഞ്ചാബിന്റെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവര്‍. പുതിയ പരിശീലകന്‍ വരുന്നതോടെ ക്യാപ്റ്റന്‍ സ്ഥാനത്തും മാറ്റം വരുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT