വിജയത്തിൽ സന്തോഷ കണ്ണീരുമായി ​ഗുകേഷ്  പിടിഐ
Sports

ഏഴാം വയസ്സില്‍ തുടങ്ങിയ കരുനീക്കം, പയറ്റി തെളിഞ്ഞത് ആനന്ദിന്റെ കളരിയില്‍; ഡി ഗുകേഷിനെ അറിയാം

ഇന്ത്യയുടെ അഭിമാന താരമായിരിക്കുകയാണ് 18 വയസ് മാത്രം പ്രായമുള്ള ഡി ഗുകേഷ്

Author : സമകാലിക മലയാളം ഡെസ്ക്

സിംഗപ്പൂര്‍: ഇന്ത്യയുടെ അഭിമാന താരമായിരിക്കുകയാണ് 18 വയസ് മാത്രം പ്രായമുള്ള ഡി ഗുകേഷ്. പ്രായക്കണക്കില്‍ റഷ്യന്‍ ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ റെക്കോര്‍ഡ് തകര്‍ത്ത ഗുകേഷ് വിശ്വനാഥന്‍ ആനന്ദിനു ശേഷം ലോക ചെസ് ചാമ്പ്യനാകുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍ എന്ന നേട്ടമാണ് സ്വന്തമാക്കിയത്. 14-ാം ഗെയിമില്‍ നിലവിലെ ലോക ചാമ്പ്യന്‍ ഡിങ് ലിറനെ അട്ടിമറിച്ച്് 7.5 എന്ന ചരിത്ര സംഖ്യ നേടിയാണ് ഗുകേഷ് അഭിമാന നേട്ടം കൈവരിച്ചത്. തന്റെ അധ്വാനത്തിന് 21 കോടിയില്‍പ്പരം രൂപയാണ് സമ്മാനമായി ഗുകേഷിന് ലഭിച്ചത്.

ലോക ചാമ്പ്യന്‍ഷിപ്പിന്റെ 138 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് രണ്ട് ഏഷ്യന്‍ താരങ്ങള്‍ കിരീടത്തിനായി മത്സരിച്ചത്. അതില്‍ വിശ്വനാഥന്‍ ആനന്ദിനു ശേഷം ഇന്ത്യയ്ക്ക് മറ്റൊരു ലോകചാമ്പ്യനെ ലഭിച്ചിരിക്കുകയാണ്. വിശ്വനാഥന്‍ ആനന്ദിന്റെ അക്കാദമിയിലാണ് ഗുകേഷ് പയറ്റി തെളിഞ്ഞത്.

ആരാണ് ഡി ഗുകേഷ്?

ഡി ഗുകേഷ് എന്നറിയപ്പെടുന്ന ഗുകേഷ് ദൊമ്മരാജു 2006 മെയ് 29 ന് ചെന്നൈയിലാണ് ജനിച്ചത്. ഇദ്ദേഹത്തിന്റെ പിതാവ് ഡോ. രജനീകാന്ത് ഇഎന്‍ടി സര്‍ജന്‍ ആണ്. അമ്മ ഡോ. പത്മ മൈക്രോബയോളജിസ്റ്റാണ്.

തെലുങ്ക് കുടുംബത്തില്‍ നിന്നുള്ള ഗുകേഷ് ഏഴാം വയസ്സിലാണ് ചെസ് കളിക്കാന്‍ തുടങ്ങിയത്. ആഴ്ചയില്‍ മൂന്നു ദിവസവും ഒരു മണിക്കൂര്‍ വീതം പ്രാക്ടീസ് ചെയ്യുമായിരുന്നു. അദ്ദേഹത്തിന്റെ കഴിവുകള്‍ ചെസ്സ് അധ്യാപകനാണ് കണ്ടെത്തിയത്. അതിനുശേഷം അദ്ദേഹം വാരാന്ത്യങ്ങളില്‍ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ തുടങ്ങി.

ഗുകേഷ്

2015ല്‍ ഏഷ്യന്‍ സ്‌കൂള്‍ ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ അണ്ടര്‍-9 വിഭാഗത്തില്‍ ഗുകേഷ് വിജയിക്കുകയും തുടര്‍ന്ന് 2018 ല്‍ അണ്ടര്‍ 12 വിഭാഗത്തില്‍ ലോക യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പ് നേടുകയും ചെയ്തതോടെയാണ് ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഏഷ്യന്‍ യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് സ്വര്‍ണം നേടി അസാധാരണ പ്രകടനമാണ് കാഴ്ചവെച്ചത്.

2023ലാണ് ഗുകേഷിന്റെ കരിയര്‍ ഒരു വഴിത്തിരിവിലെത്തിയത്. വെറും 17 വയസ്സുള്ളപ്പോള്‍, ഓഗസ്റ്റില്‍ 2750 എലോ റേറ്റിങ് കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി അദ്ദേഹം മാറി. ഇതിഹാസ ചെസ് താരം വിശ്വനാഥന്‍ ആനന്ദിനെ മറികടന്ന് ഇന്ത്യയുടെ ടോപ്പ് റേറ്റഡ് കളിക്കാരനായി ഗുകേഷ് മാറി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT