ഡൽഹി ക്യാപിറ്റൽസ് ടീം/ ട്വിറ്റർ 
Sports

ലോകകപ്പ് സമ്മാനിച്ച ക്യാപ്റ്റന്‍സി; ഡല്‍ഹി ക്യാപിറ്റല്‍സിനെ മെഗ് ലാന്നിങ് നയിക്കും

ഇന്ത്യന്‍ താരം ജെമിമ റോഡ്രിഗസാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വൈസ് ക്യാപ്റ്റന്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയെ ടി20 ലോകകപ്പ് കിരീട നേട്ടത്തിലേക്ക് വീണ്ടും നയിച്ച മെഗ് ലാന്നിങ് പ്രഥമ വനിതാ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്റ്റല്‍സിന്റെ ക്യാപ്റ്റനാകും. ടി20 വനിതാ പോരിലെ ഏറ്റവും മികച്ച വിജയങ്ങള്‍ സ്വന്തമാക്കിയ നായക മികവിന് ഉടമയാണ് മെഗ് ലാന്നിങ്. ഓസീസിനൊപ്പം നാല് ലോകകപ്പ് വിജയങ്ങളാണ് ലാന്നിങിനുള്ളത്. 

ഇന്ത്യന്‍ താരം ജെമിമ റോഡ്രിഗസാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വൈസ് ക്യാപ്റ്റന്‍. ടീമിനെ നയിക്കാന്‍ സാധിക്കുന്നത് അഭിമാനകരമായ നേട്ടമാണെന്ന് മെഗ് ലാന്നിങ് പ്രതികരിച്ചു. 

ഡല്‍ഹിയും ക്യാപ്റ്റനെ പ്രഖ്യാപിച്ചതോടെ അഞ്ച് ഫ്രൈഞ്ചൈസികളും ടീമിനെ നയിക്കേണ്ടവരെ തീരുമാനിച്ചു. ഗുജറാത്ത് ജയ്ന്റ്‌സിനെ ബെത് മൂണിയും യുപി വാരിയേഴ്‌സിനെ അലിസ ഹീലിയും നയിക്കും. മുംബൈ ഇന്ത്യന്‍സിനെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ധനയുമാണ് നയിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

SCROLL FOR NEXT