മെല്‍ബണ്‍ റെനഗേഡ്സ്  എക്സ്
Sports

ബ്രിസ്‌ബെയ്ന്‍ ഹീറ്റിനെ വീഴ്ത്തി; മെല്‍ബണ്‍ റെനഗേഡ്‌സിന് വനിതാ ബിഗ് ബാഷ് ലീഗില്‍ കന്നി കിരീടം

വെസ്റ്റ് ഇന്‍ഡീസ് താരം ഹെയ്‌ലി മാത്യൂസിന്റെ ഓള്‍ റൗണ്ട് മികവ്

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: വനിതാ ബിഗ് ബാഷ് ലീഗ് ടി20 കിരീടം മെല്‍ബണ്‍ റെനഗേഡ്‌സിന്. അവരുടെ കന്നി കിരീടമാണിത്. ഫൈനലില്‍ ബ്രിസ്‌ബെയ്ന്‍ ഹീറ്റിനെ വീഴ്ത്തിയാണ് കന്നി കിരീട നേട്ടം. വെസ്റ്റ് ഇന്‍ഡീസ് താരം ഹെയ്‌ലി മാത്യൂസിന്റെ ഓള്‍ റൗണ്ട് മികവാണ് ടീമിനെ നടാടെ കിരീടത്തിലേക്ക് നയിച്ചത്.

ആദ്യം ബാറ്റ് ചെയ്ത മെല്‍ബണ്‍ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് കണ്ടെത്തി. മഴയെ തുടര്‍ന്നു മത്സരം 12 ഓവറാക്കി ചുരുക്കി. ബ്രിസ്‌ബെയ്‌നിന്റെ ലക്ഷ്യം 98 റണ്‍സായി പുതുക്കി നിശ്ചിച്ചു. എന്നാല്‍ അവരുടെ പോരാട്ടം 6 വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സില്‍ അവസാനിച്ചു.

ഓപ്പണറായി ഇറങ്ങിയ ഹെയ്‌ലി മാത്യൂസിന്റെ അര്‍ധ സെഞ്ച്വറിയാണ് മെല്‍ബണ്‍ സ്‌കോര്‍ 141ല്‍ എത്തിച്ചത്. താരം 61 പന്തില്‍ 69 റണ്‍സെടുത്തു. ബൗളിങിലും ഹെയ്‌ലി തിളങ്ങി. താരം 24 റണ്‍സ് വഴങ്ങി 2 വിക്കറ്റെടുത്തു.

ബ്രിസ്‌ബെയ്ന്‍ നിരയില്‍ ക്യാപ്റ്റന്‍ ജെസ് ജോണ്‍സന്‍ മാത്രമാണ് തിളങ്ങിയത്. താരം 28 പന്തില്‍ 44 റണ്‍സുമായി പുറത്താകാതെ നിന്നു.

ഇന്ത്യന്‍ താരങ്ങളായ ജെമിമ റോഡ്രിഗസ്, ശിഖ പാണ്ഡെ എന്നിവര്‍ ബ്രിസ്‌ബെയ്ന്‍ നിരയില്‍ കളിച്ചു. മൂന്നാമതായി ബാറ്റിങിനെത്തിയ ജെമിമയ്ക്ക് പക്ഷേ ഒരു റണ്‍സില്‍ മടങ്ങേണ്ടി വന്നു. നേരത്തെ താരത്തിന്റെ മികവിലാണ് ടീം ഫൈനലിലേക്ക് കുതിച്ചെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത