Memory of Diogo Jota X
Sports

അകാലത്തില്‍ പൊലിഞ്ഞ ഡീഗോ ജോട്ടയുടെ ഓര്‍മ, 148 വര്‍ഷം പഴക്കമുള്ള ഡ്രസ് കോഡ് തെറ്റിച്ച് വിംബിള്‍ഡണ്‍

സ്‌പെയിനില്‍ വച്ചുണ്ടായ കാറപകടത്തിലാണ് പ്രതിഭാധനനായ ഫുട്‌ബോള്‍ താരത്തിന്റെ അകാല വിയോഗം

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസിന്റെ 148 വര്‍ഷം പഴക്കമുള്ള ഡ്രസ് കോഡ് തെറ്റിച്ച് താരങ്ങള്‍. താരങ്ങള്‍ വെള്ള നിറത്തിലുള്ള ഡ്രസുകള്‍ ധരിച്ചേ കളിക്കാവു എന്നതാണ് വിംബിള്‍ഡണ്‍ നിയമം. നൂറ്റാണ്ടുകളായി പിന്തുടരുന്ന ഈ വസ്ത്ര നിയമം കഴിഞ്ഞ ദിവസം മാറ്റി. അകാലത്തില്‍ പൊലിഞ്ഞ ലിവര്‍പൂളിന്റെ പോര്‍ച്ചുഗല്‍ മുന്നേറ്റ താരം ഡീഗോ ജോട്ടയോടുള്ള ആദര സൂചകമായി വിംബിള്‍ഡണില്‍ കളിക്കാനിറങ്ങിയ താരങ്ങളെല്ലാം കറുത്ത ആം ബാന്‍ഡ് ധരിച്ചാണ് ഇറങ്ങിയത്. താരത്തിനു ആദരമര്‍പ്പിക്കാനായി താരങ്ങള്‍ക്ക് ജേഴ്‌സികളില്‍ ആം ബാന്‍ഡ് ധരിക്കാന്‍ അനുവാദം നല്‍കുകയായിരുന്നു.

സ്‌പെയിനില്‍ വച്ചുണ്ടായ കാറപകടത്തിലാണ് പ്രതിഭാധനനായ ഫുട്‌ബോള്‍ താരത്തിന്റെ അകാല വിയോഗം സംഭവിച്ചത്. കായിക ലോകം ഞെട്ടലോടെയാണ് 28കാരന്റേയും ഫുട്‌ബോള്‍ താരം തന്നെയായ സഹോദരന്‍ ആന്ദ്രെ സില്‍വയുടേയും മരണ വാര്‍ത്ത കേട്ടത്.

ഇരുവരും സഞ്ചരിച്ച ലംബോര്‍ഗിനി മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. കാറിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. കാര്‍ റോഡില്‍ നിന്നു തെന്നിമാറി കത്തിയമര്‍ന്നു. ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

വിവാഹം കഴിഞ്ഞ് പത്ത് ദിവസം കഴിയുമ്പോഴാണ് താരത്തിന്റെ മരണം. ദീര്‍ഘ നാളായുള്ള സുഹൃത്ത് റൂട്ട് കര്‍ഡോസോയെയാണ് താരം വിവാഹം കഴിച്ചത്.

2016ല്‍ അത്ലറ്റിക്കോ മാഡ്രിഡിലെത്തിയ താരം പിന്നീട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം വൂള്‍വ്സിന്റെ താരമായിരുന്നു. അതിനു ശേഷമാണ് ജോട്ട ലിവര്‍പൂളിലെത്തുന്നത്. ഈ സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടിയ ടീമില്‍ ജോട്ട അംഗമായിരുന്നു. കഴിഞ്ഞ മാസം പോര്‍ച്ചുഗല്‍ ടീമിനൊപ്പം യുവേഫ നേഷന്‍സ് ലീഗ് കപ്പും താരം സ്വന്തമാക്കിയിരുന്നു. കരിയറിലും സ്വകാര്യ ജീവിതത്തിലും നേട്ടങ്ങളുടെ നെറുകയില്‍ നില്‍ക്കെയാണ് അപ്രതീക്ഷിത ദുരന്തം.

Memory of Diogo Jota: Wimbledon will allow players to wear black armbands in tribute to Diogo Jota. This marks the first time the tournament breaks its all-white dress code amid mourning for the late footballer.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഒരുമാസത്തില്‍ ചേര്‍ന്നത് 3.21 കോടി സ്ത്രീകള്‍; ആരോഗ്യ മന്ത്രാലയത്തിന്റെ പദ്ധതിക്ക് മൂന്ന് ഗിന്നസ് റെക്കോര്‍ഡ്

സ്കൂൾ കഴിഞ്ഞ്, കൂട്ടുകാരനൊപ്പം കടലിൽ കുളിക്കാനിറങ്ങി; വിഴിഞ്ഞത്ത് ആറാം ക്ലാസുകാരനെ തിരയിൽപ്പെട്ട് കാണാതായി

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT