Sports

മെസിയും ക്രിസ്റ്റ്യാനോയും ഇന്ന് നേര്‍ക്കു നേര്‍; ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സ-യുവന്റ്‌സ് പോര്‌

ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് ജിയില്‍ ബാഴ്‌സ ഇന്ന് യുവന്റ്‌സിനെ നേരിടും. ബാഴ്‌സയുടെ തട്ടകത്തിലാണ് കളി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂകാമ്പ്: യുവേഫ് ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ക്രിസ്റ്റ്യാനോയും മെസിയും നേര്‍ക്കു നേര്‍. ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് ജിയില്‍ ബാഴ്‌സ ഇന്ന് യുവന്റ്‌സിനെ നേരിടും. ബാഴ്‌സയുടെ തട്ടകത്തിലാണ് കളി. 

ഗ്രൂപ്പ് ജിയില്‍ 5 കളിയില്‍ നിന്ന് അഞ്ച് ജയവുമായി ഗ്രൂപ്പില്‍ ഒന്നാമതാണ് ബാഴ്‌സ. ഇതിന് മുന്‍പ് ഗ്രൂപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ യുവന്റ്‌സിനെ എതിരില്ലാത്ത രണ്ട് ഗോളിന് ബാഴ്‌സ വീഴ്ത്തിയിരുന്നു. എന്നാല്‍ അന്ന് ക്രിസ്റ്റിയാനോ ടീമിലുണ്ടായില്ല. കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് ക്രിസ്റ്റിയാനോയ്ക്ക് ബാഴ്‌സക്കെതിരായ കളി നഷ്ടമാവുകയായിരുന്നു. 

ക്രിസ്റ്റ്യാനോയുടെ അഭാവവും പ്രതിരോധ നിര താരങ്ങളുടെ പരിക്കും അന്ന് യുവന്റ്‌സിനെ വലച്ചെങ്കില്‍ ആ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചാണ് ഇറ്റാലിയന്‍ വമ്പന്മാര്‍ ഇത്തവണ വരുന്നത്. ചാമ്പ്യന്‍സ് ലീഗിലെ ബാഴ്‌സയിലെ കഴിഞ്ഞ കളിയില്‍ ഡൈനാമോ കീവിനെതിരെ മെസിയെ കോമാന്‍ ഇറക്കിയിരുന്നില്ല. എന്നാല്‍ യുവന്റ്‌സിനെതിരെ മെസി പ്ലേയിങ് ഇലവനില്‍ ഉണ്ടാവും. 

ക്രിസ്റ്റിയാനോയും മെസിയും ഒരിക്കല്‍ കൂടി നേര്‍ക്കു നേര്‍ വരുന്നു എന്നാണ് ഫുട്‌ബോള്‍ ലോകത്തെ സന്തോഷിപ്പിക്കുന്നത്. 173 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്ന് 132 ഗോളുകളാണ് ക്രിസ്റ്റിയാനോ നേടിയത്. 0.76 ആണ് ക്രിസ്റ്റിയാനോയുടെ ഗോള്‍ പെര്‍ ഗെയിം ശരാശരി. 118 ഗോളുകളാണ് 146 കളിയില്‍ നിന്ന് മെസി നേടിയത്. ഗോള്‍ പെര്‍ ഗെയിം ശരാശരി 0.8. 

ചാമ്പ്യന്‍സ് ലീഗില്‍ അഞ്ച് വട്ടമാണ് മെസിയും ക്രിസ്റ്റ്യാനോയും നേര്‍ക്കു നേര്‍ വന്നത്. അതില്‍ മെസി രണ്ട് വട്ടം ജയം പിടിച്ചപ്പോള്‍ ക്രിസ്റ്റിയാനോ ജയിച്ചത് ഒരു തവണ. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഒപ്പമായിരുന്നു റൊണാള്‍ഡോയുടെ ആ ജയം. മെസിക്കെതിരെ വന്ന് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ ഒരിക്കല്‍ പോലും ക്രിസ്റ്റിയാനോ ഗോള്‍ വല കുലുക്കിയിട്ടില്ല. മെസിയാവട്ടെ ക്രിസ്റ്റിയാനോയ്‌ക്കെതിരെ ചാമ്പ്യന്‍സ് ലീഗില്‍ മൂന്ന് വട്ടം ഗോള്‍ വല കുലുക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21