പന്ത് മാറ്റി വെക്കാൻ ശ്രമിക്കുന്ന മെസ്സി/ വിഡിയോ സ്ക്രീൻഷോട്ട് 
Sports

ഫ്രീ കിക്കിന് മുൻപ് പന്തിന്റെ സ്ഥാനം മറ്റി മെസി, കയ്യോടെ പിടിച്ച് റഫറി; വിഡിയോ

പന്ത് മാറ്റി വെക്കാൻ ശ്രമിക്കുന്ന മെസ്സിയെ കയ്യോടെ പിടിച്ച് റഫറി

സമകാലിക മലയാളം ഡെസ്ക്

മേജർ ലീ​ഗ് സോക്കറിൽ കഴിഞ്ഞ ദിവസം നടന്ന ലയണൽ മെസിയുടെ ഇന്റർ മയാമിയും നാഷ്‍വില്ലേ എസ്‌സിയും തമ്മിലുള്ള പോരാട്ടത്തിൽ ഇരുവിഭാ​ഗവും സമനിലയിൽ പിരിഞ്ഞു. സൂപ്പർ താരം മെസി എത്തിയ ശേഷം ആദ്യമാണ് ഒരു മത്സരത്തിൽ  ഇന്റർ മയാമി ജയം കുറിക്കാതെ മടങ്ങുന്നത്. മത്സരത്തിൽ രണ്ട് ഫ്രീകിക്കുകൾ മെസി ലഭിച്ചെങ്കിലും വലകുലുക്കാനായില്ല.

ഇപ്പോഴിതാ മത്സരത്തിൽ ഒരു ഫ്രീ കിക്ക് എടുക്കുന്നതിന് മുൻപ് നിശ്ചയിച്ച് നൽകിയ സ്ഥാനത്ത് നിന്നും പന്ത് മാറ്റിവെക്കാൻ ശ്രമിക്കുന്ന മെസിയുടെയും അത് കയ്യോടെ പിടികൂടുന്ന റഫറിയുടെയും ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

രണ്ട് തവണ സൂപ്പർ താരം പന്ത് മാറ്റിവെക്കാൻ ശ്രമിക്കുന്നതും റഫറി പന്ത് നേരത്തേ വെച്ച സ്ഥാനത്ത് വെക്കാൻ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ മൂന്നാം തവണയും മെസി പന്ത് മാറ്റി വെക്കുന്നുണ്ട്. 23-ാം മിനിറ്റിലാണ് മെസ്സി ഗോൾ നേടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT