ലോക ഇലവൻ/ ട്വിറ്റർ 
Sports

ഗോളടിക്കാന്‍ മെസി- ക്രിസ്റ്റിയാനോ- ലെവന്‍ഡോസ്‌കി ത്രയം; പതിറ്റാണ്ടിന്റെ ലോക ഇലവന്‍ ഇതാ

ഗോളടിക്കാന്‍ മെസി- ക്രിസ്റ്റിയാനോ- ലെവന്‍ഡോസ്‌കി ത്രയം; പതിറ്റാണ്ടിന്റെ ലോക ഇലവന്‍ ഇതാ

Author : സമകാലിക മലയാളം ഡെസ്ക്

ബോണ്‍: പതിറ്റാണ്ടിന്റെ ലോക ഇലവനെ പ്രഖ്യാപിച്ച് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫുട്‌ബോള്‍ ഹിസ്റ്ററി ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് (ഐഎഫ്എഫ്എച്എസ്). 2010- 2020 കാലത്തിനിടെ കളിച്ച് വിരമിച്ചവരും നിലവില്‍ കളിക്കുന്നവരുമായ താരങ്ങളെ ഉള്‍പ്പെടുത്തിയാണ് പതിറ്റാണ്ടിന്റെ ടീമിനെ പ്രഖ്യാപിച്ചത്. 

നിലവിലെ ജര്‍മന്‍ നായകനും ലോകത്തെ ഏറ്റവും മികച്ച ഗോള്‍ കീപ്പറുമായ മാനുവല്‍ നൂയറാണ് ടീമിന്റെ ഗോള്‍ വല കാക്കുന്നത്. പ്രതിരോധത്തില്‍ ബ്രസീല്‍ താരം മാഴ്‌സലോ, ഹോളണ്ട് താരം വിര്‍ജില്‍ വാന്‍ ഡിക്ക്, സ്പാനിഷ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ്, മുന്‍ ജര്‍മന്‍ നായകന്‍ ഫിലിപ്പ് ലാം എന്നിവരാണ്. മുന്‍ സ്‌പെയിന്‍ ക്യാപ്റ്റന്‍ ആന്ദ്ര ഇനിയെസ്റ്റയാണ് മധ്യനിരയുടെ നെടുംതൂണ്‍. ജര്‍മനിയുടെ ടോണി ക്രൂസ്, ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച് എന്നിവരാണ് മധ്യനിരയിലെ മറ്റ് സാന്നിധ്യങ്ങള്‍. അര്‍ജന്റീന നായകന്‍ ലയണല്‍ മെസി, പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, പോളണ്ട് ക്യാപ്റ്റന്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി എന്നിവരാണ് മുന്നേറ്റം. 

നെയ്മര്‍, സുവാരസ്, ഇബ്രാഹിമോവിച്, ആര്യന്‍ റോബന്‍, ഫ്രാങ്ക് റിബറി, ഷാവി തുടങ്ങി നിരവധി താരങ്ങള്‍ക്ക് പട്ടികയില്‍ ഇടം ലഭിക്കാതെ പോയത് ശ്രദ്ധേയമായി. ലോക ഇലവനിലെ പതിനൊന്നില്‍ ഒന്‍പത് താരങ്ങളും ബുണ്ടസ് ലീഗ, ലാ ലിഗ ടീമുകളില്‍ നിന്നാണ്. സീരി എയില്‍ നിന്ന് ക്രിസ്റ്റ്യാനോ, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്ന് വാന്‍ ഡിക്ക് എന്നീ താരങ്ങള്‍ മാത്രമാണുള്ളത്. 2018ലെ ലോകകപ്പ് നേടിയ ഫ്രാന്‍സ് ടീമില്‍ നിന്ന് ഒരു താരം പോലും ഇടംപിടിച്ചില്ല എന്നതും ശ്രദ്ധേയമായി നില്‍ക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT