Messi 
Sports

സ്‌പെയിനിന് ഒരു ദുരന്തം വന്നപ്പോള്‍ കൈത്താങ്ങായി മെസി; 'മനുഷ്യത്വത്തിന്റെ മനോഹര മാതൃക'; 80,000 യൂറോ സഹായം

സ്‌പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡ് മേഖലയിലെ സിയേറെ ഒഎസ്റ്റെ പ്രദേശത്ത് ആളിപ്പടര്‍ന്ന കാട്ടുതീയില്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങളുടെ പുനര്‍നിര്‍മാണത്തിനായി മെസി 80,000 യൂറോ സംഭാവന നല്‍കി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

എന്നും ലോകത്തെ അത്ഭുതപ്പെടുത്തുന്ന താരമാണ് ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി. അദ്ദേഹത്തിന്റെ മനുഷ്യത്വത്തിന്റെ മനോഹരമായ മാതൃകപരമായ ഇടപെടലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സ്‌പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡ് മേഖലയിലെ സിയേറെ ഒഎസ്റ്റെ പ്രദേശത്ത് ആളിപ്പടര്‍ന്ന കാട്ടുതീയില്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങളുടെ പുനര്‍നിര്‍മാണത്തിനായി മെസി 80,000 യൂറോ സംഭാവന നല്‍കി.

മാഡ്രിഡ് പ്രാദേശിക സര്‍ക്കാരിന്റെ അധ്യക്ഷനായ ഇസബെല്‍ ഡിയാസ് അയൂസോ സമൂഹമാധ്യമമായ എക്സിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്. സംഭാവന നല്‍കിയ ബാഴ്‌സ മുന്‍താരത്തിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. 'ലയണല്‍ മെസി സിയേറ ഒഎസ്റ്റെയുടെ പുനര്‍നിര്‍മാണത്തിനായി 80,000 യൂറോ സംഭാവന ചെയ്തു. അദ്ദേഹത്തെ ഹൃദയപൂര്‍വം നന്ദി അറിയിക്കുന്നു. മാഡ്രിഡ് ജനങ്ങള്‍ അദ്ദേഹത്തെ നേരില്‍ സ്വീകരിച്ച് ആദരിക്കാന്‍ കാത്തിരിക്കുകയാണ്,' - ഇസബെല്‍ ഡിയാസ് അയൂസോ എക്‌സില്‍ കുറിച്ചു.

കഴിഞ്ഞയാഴ്ചകളിലുണ്ടായ വന്‍ കാട്ടൂതീ പ്രദേശത്ത് ആകെ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. അത് മറികടക്കാനുള്ള ശ്രമത്തിനിടെയാണ് മെസിയുടെ സംഭാവനയെത്തിയത്. തീ നിയന്ത്രണവിധേയമാക്കിയെങ്കിലും വിവിധ പട്ടണങ്ങളിലെ ജനവാസമേഖലകളിലേക്ക് താമസക്കാര്‍ക്ക് ഇപ്പോഴും മടങ്ങിയെത്താനായിട്ടില്ല.2026ലെ ലോകകപ്പില്‍ മെസി അര്‍ജന്റീനയെ ലോകകപ്പ് ഫൈനലില്‍ എത്തിച്ചിരുന്നു. കളിയുടെ അധികസമയത്ത് സ്‌പെയിന്‍ നേടിയ ഒരു ഗോളിന് അര്‍ജന്റീനയ്ക്ക് തുടര്‍ച്ചയായ രണ്ടാം ലോകകിരീടം നഷ്ടമായി. മത്സരശേഷം ഇരുരാജ്യങ്ങളുടെയും താരങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതും വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. അതിനിടെ തങ്ങളെ പരാജയപ്പെടുത്തിയ രാജ്യത്തിന് ദുരന്തസമയ്തത് കൈത്താങ്ങാവാനായി മെസിയുടെ ഇടപെടല്‍ എല്ലാവരുടെയും പ്രശംസയ്ക്ക് പാത്രമാകുകയാണ്.

Messi donates 80,000 euros to Spain

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ജെന്‍സികളേ, മുഖ്യമന്ത്രിയുടെ ഉറപ്പില്‍ രൂപം മാറ്റല്ലേ?'; വാഹന മോഡിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രത്തിന്; മറുപടിയുമായി ഗഡ്കരി

കേന്ദ്രത്തിനു വഴങ്ങി സക്കര്‍ബര്‍ഗ്; ലെംഗികാതിക്രമ ഉള്ളടക്കത്തിലും സാങ്കേതിക പിഴവിലും ഖേദപ്രകടനം

വിമാനം രണ്ടു മണിക്കൂര്‍ വൈകി; ഒമ്പത് വര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവിൽ മലയാളിക്ക് നഷ്ടപരിഹാരത്തിന് ഉത്തരവ്

കൊച്ചി മെട്രോയിൽ അവസരം! എച്ച് ആർ, മാനേജർ തസ്തിക; നിയമബിരുദം ഉള്ളവർക്കും അപേക്ഷിക്കാം

'തുടക്കം' ഇഷ്ടപ്പെട്ടു, ജൂഡിന് ആഢംബര വാച്ച് സമ്മാനിച്ച് സുചിത്ര; ഹൃദ്യമായ കുറിപ്പുമായി സംവിധായകൻ