ഫോട്ടോ: ട്വിറ്റര്‍ 
Sports

പിഎസ്ജിയില്‍ ഇന്ന് മെസിയുടെ അരങ്ങേറ്റം? 22 അംഗ സംഘത്തില്‍ സൂപ്പര്‍ താരവും 

റെയിംസിന് എതിരായ പിഎസ്ജി സ്‌ക്വാഡില്‍ മെസിയുടെ പേര് ഉള്‍പ്പെടുത്തിയതോടെ അരങ്ങേറ്റം ഇന്നുണ്ടാവും എന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പാരീസ്: സൂപ്പര്‍ താരം മെസി ഇന്ന് പിഎസ്ജിക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചേക്കും. റെയിംസിന് എതിരായ പിഎസ്ജി സ്‌ക്വാഡില്‍ മെസിയുടെ പേര് ഉള്‍പ്പെടുത്തിയതോടെ അരങ്ങേറ്റം ഇന്നുണ്ടാവും എന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. 

ഇന്ന് പിഎസ്ജിയുടെ മത്സരം കഴിഞ്ഞാല്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കായി മെസി അര്‍ജന്റീനിയന്‍ ടീമിനൊപ്പം ചേരും. ഇന്ന് പിഎസ്ജിക്കായി അരങ്ങേറ്റം കുറിക്കാനായില്ലെങ്കില്‍ പിഎസ്ജി ആരാധകരുടെ കാത്തിരിപ്പ് നീളും. സെപ്തംബര്‍ 12നാവും പിന്നെ മെസിക്ക് പിഎസ്ജിക്ക് വേണ്ടി കളിക്കാനാവുക. 

മൂന്ന് ആഴ്ച മുന്‍പാണ് പിഎസ്ജി മെസിയെ സ്വന്തമാക്കിയത്. റെയിംസിന്റെ തട്ടകത്തിലാണ് മത്സരം. മെസി സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഉണ്ടാവുമോയെന്ന ചോദ്യത്തിന് കോച്ച് മൗറിഷ്യോ പൊച്ചെറ്റീനോ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. വിശദമായി ആലോചിച്ചതിന് ശേഷമേ തീരുമാനം എടുക്കുകയുള്ളു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം