ഫോട്ടോ: ട്വിറ്റർ 
Sports

'മെസി, എന്റെ അമ്മയോട് ക്ഷമിക്കണം, അവര്‍ എനിക്ക് ക്രിസ്റ്റിയാനോ എന്ന് പേരിട്ടു'

മെസിയോട് ക്ഷമ ചോദിക്കുന്ന ഒരു കുട്ടി ഫുട്‌ബോള്‍ ആരാധകനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മെസിയോട് ക്ഷമ ചോദിക്കുന്ന ഒരു കുട്ടി ഫുട്‌ബോള്‍ ആരാധകനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. അമ്മ അവന് നല്‍കിയ പേര് ചൂണ്ടിയാണ് ക്ഷമ ചോദിക്കുന്നത്. 

സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടറായ ഗാസ്റ്റന്‍ എഡുള്‍ ആണ് മെസിയോട് ക്ഷമ ചോദിക്കുന്ന ബാനറുമായി നില്‍ക്കുന്ന 11കാരന്റെ ഫോട്ടോ പങ്കുവെച്ചത്. അവന് മറ്റൊരു ഫുട്‌ബോള്‍ താരത്തിന്റെ പേര് നല്‍കാനാണ് അവന്റെ അമ്മ തീരുമാനിച്ചത്. 

ബാനറില്‍ സ്പാനിഷ് ഭാഷയില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെ, മെസി, എന്റെ അമ്മയോട് ക്ഷമിക്കൂ, എന്താണ് ചെയ്യുന്നത് എന്ന് അവര്‍ക്ക് അറിയില്ല, അവര്‍ എന്നെ ക്രിസ്റ്റിയാനോ എന്ന് വിളിച്ചു...

ഈ അര്‍ജന്റീനക്കാരനായ ക്രിസ്റ്റ്യാനോ ബ്യൂണസ് ഐറിസിലെ റേസിങ് ക്ലബ് അക്കാദമിയിലെ കളിക്കാരനാണ്. അമ്മ അവന് ക്രിസ്റ്റിയാനോ എന്ന് പേരിട്ടെങ്കിലും വളര്‍ന്നപ്പോള്‍ അവന് ഇഷ്ടം തോന്നിയത് മെസിയോടും. ലോകകപ്പ് യോഗ്യതാ മത്സരത്തിന് ഇടയില്‍ മെസി പരിശീലനം നടത്തുന്ന ഗ്രൗണ്ടിലേക്ക് പിതാവിനൊപ്പം ക്രിസ്റ്റ്യാനോ എത്തി. എന്നാല്‍ മെസിയുടെ ശ്രദ്ധ ഈ ക്രിസ്റ്റിയാനോയിലേക്ക് വന്നില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്

ഇല്ലാത്ത കാൻസറിന്റെ പേരിൽ 11 വർഷം കീമോതെറാപ്പി, ബെക്കി ജോൺസിന്റെ ജീവിതം മാറ്റിയ ഡോക്ടർ

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ