സ്‌കലോനിക്കും മെസിക്കുമൊപ്പം എയ്മര്‍/ഫോട്ടോ: ട്വിറ്റര്‍ 
Sports

മെസിയുടെ ആരാധനാപാത്രം, മെന്റര്‍; ലുസൈല്‍ ഇരമ്പിയാര്‍ത്തപ്പോള്‍ പൊട്ടിക്കരഞ്ഞ് എയ്മര്‍(വീഡിയോ)

മെസിയുടെ ഗോളില്‍ ലുസൈല്‍ സ്‌റ്റേഡിയം ഇരമ്പിയാര്‍ത്തപ്പോല്‍ ഡഗൗട്ടില്‍ ഒരാള്‍ പൊട്ടിക്കരയുകയായിരുന്നു, പാബ്ലോ എയ്മര്‍...

സമകാലിക മലയാളം ഡെസ്ക്

ദോഹ: മെക്‌സിക്കോയ്ക്ക് എതിരെ ആദ്യ പകുതിയില്‍ 25 ടച്ചുകളാണ് മെസിയില്‍ നിന്ന് വന്നത്. എന്നാല്‍ ബോക്‌സിനുള്ളിലേക്ക് പന്തുമായി ഇറങ്ങാന്‍ മെക്‌സിക്കന്‍ പ്രതിരോധനിര അര്‍ജന്റൈന്‍ സൂപ്പര്‍ താരത്തെ അനുവദിച്ചില്ല. ഒടുവില്‍ 64ാം മിനിറ്റില്‍ ആരാധകര്‍ കാത്തിരുന്ന നിമിഷം എത്തി. മെസിയുടെ ഗോളില്‍ ലുസൈല്‍ സ്‌റ്റേഡിയം ഇരമ്പിയാര്‍ത്തപ്പോല്‍ ഡഗൗട്ടില്‍ ഒരാള്‍ പൊട്ടിക്കരയുകയായിരുന്നു, പാബ്ലോ എയ്മര്‍...

അര്‍ജന്റീനയുടെ അസിസ്റ്റന്റ് കോച്ചായാണ് ദേശിയ ടീമിലെ മുന്‍ അറ്റാക്കിങ് മിഡ് ഫീല്‍ഡറായ പാബ്ലോ എയ്മര്‍ ഖത്തറിലേക്ക് എത്തിയത്. മെസിയുടെ ആരാധനാപാത്രവും മെന്ററുമാണ് എയ്മര്‍. ഇരുവരും അര്‍ജന്റീനയ്ക്കായി ഒരുമിച്ച് പന്ത് തട്ടാനും ഇറങ്ങിയിട്ടുണ്ട്. 

മെക്‌സിക്കോയ്ക്ക് എതിരെ മെസി ഗോള്‍വല കുലുക്കിയതിന് പിന്നാലെ സന്തോഷം കൊണ്ട് മുഖം പൊത്തി കരയുകയും വൈകാരികമായിരിക്കുകയും ചെയ്യുന്ന എയ്മറിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്നത്. കരയുന്ന എയ്മറിന്റെ അടുത്ത് ചെന്ന് പരിശീലകന്‍ സ്‌കലോനി സംസാരിക്കുന്നുണ്ട്. എന്നാല്‍ എന്താണ് എയ്മറിനോട് സ്‌കലോനി പറയുന്നതെന്ന് വ്യക്തമല്ല. 

52 മത്സരങ്ങളാണ് എയ്മര്‍ അര്‍ജന്റീനയ്ക്ക് വേണ്ട്ി കളിച്ചത്. 1999 മുതല്‍ 2009 വരെ ഇദ്ദേഹം ടീമിന്റെ ഭാഗമായിരുന്നു. നേടിയത് 8 ഗോളുകളും. നിലവില്‍ അര്‍ജന്റീനയുടെ അണ്ടര്‍ 17 ടീമിന്റെ പരിശീലകനുമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

SCROLL FOR NEXT