ചുമലിലെ ഭാരം ഒഴിഞ്ഞിരിക്കുന്നു, ഞങ്ങളുടെ വിധി ഇനി ഞങ്ങളുടെ കൈകളില്‍: മെസി 

'ആദ്യ മത്സരത്തിലെ തോല്‍വി ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. മെക്‌സിക്കോയ്ക്ക് എതിരായ കളിക്കായുള്ള കാത്തിരിപ്പ് നീണ്ടിരുന്നു'
മെക്‌സിക്കോയ്ക്ക് എതിരെ ഗോള്‍ നേടിയ മെസി സഹതാരങ്ങള്‍ക്കൊപ്പം/ഫോട്ടോ: എഎഫ്പി
മെക്‌സിക്കോയ്ക്ക് എതിരെ ഗോള്‍ നേടിയ മെസി സഹതാരങ്ങള്‍ക്കൊപ്പം/ഫോട്ടോ: എഎഫ്പി

ദോഹ: ലുസൈല്‍ സ്‌റ്റേഡിയത്തില്‍ 25 വാര അകലെ നിന്ന് മെക്‌സിക്കന്‍ ഗോള്‍ മുഖത്തേക്ക് മെസി തൊടുത്ത നിലംപറ്റിയ ഷോട്ട് അര്‍ജന്റൈന്‍ ആരാധകര്‍ക്ക് നല്‍കിയ പ്രതീക്ഷകള്‍ ചെറുതല്ല. സൗദിയില്‍ നിന്നേറ്റ പ്രഹരത്തില്‍ നിന്ന് അര്‍ജന്റീന തിരികെ കയറി വരുമ്പോള്‍ പോളണ്ടിനെതിരേയും ഒന്നേയെന്ന് തുടങ്ങാന്‍ തയ്യാറാണെന്നാണ് സൂപ്പര്‍ താരം മെസി പറയുന്നത്. 

ആദ്യ മത്സരത്തിലെ തോല്‍വി ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. മെക്‌സിക്കോയ്ക്ക് എതിരായ കളിക്കായുള്ള കാത്തിരിപ്പ് നീണ്ടിരുന്നു. സാഹചര്യം മാറ്റാന്‍ ഒരു അവസരത്തിനായാണ് ഞങ്ങള്‍ കാത്തിരുന്നത്. ഇന്ന് ജയിച്ചില്ലെങ്കില്‍ പുറത്താവുമെന്ന് ഞങ്ങള്‍ക്ക് അറിയാം.ജയിച്ചാല്‍ ഞങ്ങളുടെ വിധി ഞങ്ങളുടെ കൈകളിലാണെന്നും, മെസി പറയുന്നു. 

ഭാഗ്യത്തിന് ഇന്ന് ഞങ്ങള്‍ക്ക് ജയിക്കാനായി. അത് ഞങ്ങളെ സന്തോഷിപ്പിക്കുന്നു. ഞങ്ങളുടെ ചുമലിലെ ഭാരം ഒഴിഞ്ഞിരിക്കുന്നു. പോളണ്ടിനെതിരേയും ഞങ്ങള്‍ക്ക് വീണ്ടും തുടങ്ങാം. മെക്‌സിക്കോയ്ക്ക് എതിരെ അവരുടെ പ്രതിരോധം കാരണം ആദ്യ പകുതി പ്രയാസമായിരുന്നു എന്നും മെസി പറയുന്നു. 

ആദ്യ പകുതിയില്‍ ഞങ്ങള്‍ക്ക് സ്‌പേസ് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അതോടെ ആഗ്രഹിച്ച വിധം ഞങ്ങള്‍ക്ക് പന്തുമായി നീങ്ങാന്‍ സാധിച്ചില്ല. രണ്ടാം പകുതിയില്‍ പന്ത് കൂടുതല്‍ സമയം കൈവശം വെച്ച് കളിക്കാന്‍ ഞങ്ങള്‍ക്കായി. പെനാല്‍റ്റി ഏരിയയുടെ അടുത്തേക്ക് എത്താനും സാധിച്ചു. അതിലൂടെ സാധാരണ ഞങ്ങളുടെ കളി എങ്ങനെയാണോ അതിലേക്ക് എത്താനായതായും മെസി പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com