ഫോട്ടോ: എഎഫ്പി 
Sports

കിട്ടാനുണ്ടോ മെസിയുടെ ജഴ്‌സി? കൈമലര്‍ത്തി അഡിഡാസ് 

ലോക കിരീടം മെസി കൈകളിലുയര്‍ത്തുന്ന നിമിഷത്തിലേക്കാണ് ആരാധകരുടെ കാത്തിരിപ്പ്

സമകാലിക മലയാളം ഡെസ്ക്

ദോഹ: ലോക കിരീടം മെസി കൈകളിലുയര്‍ത്തുന്ന നിമിഷത്തിലേക്കാണ് ആരാധകരുടെ കാത്തിരിപ്പ്. ആകാംക്ഷയോടെ ലോകം കാത്തിരിക്കുന്നതിന് ഇടയില്‍ അഡിഡാസിന്റെ പക്കലുള്ള മെസിയുടെ അര്‍ജന്റൈന്‍ ജഴ്‌സികളെല്ലാം
കാലിയായി...

അര്‍ജന്റൈന്‍ തലസ്ഥാനമായ ബ്യൂണസ് ഐറിസിസ്, മാഡ്രിഡ്, ടോക്യോ, ദോഹ എന്നിങ്ങനെ ലോകത്തിന്റെ പല ഭാഗങ്ങളിലായുള്ള അഡിഡാസിന്റെ ഷോപ്പുകളില്‍ മെസിയുടെ ജഴ്‌സി വിറ്റു തീര്‍ന്നു. ഒരു സൈസിലുമുള്ള ജഴ്‌സിയും ബാക്കിയില്ലെന്നാണ് അഡിഡാസ് പറയുന്നത്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള മെസിയുടെ ജഴ്‌സികളെല്ലാം കാലിയായി,,

കലാശപ്പോരിന് മുന്‍പ് ജഴ്‌സിയെത്തിക്കാന്‍ അഡിഡാസ് 

അര്‍ജന്റീന മാത്രമാണ് അഡിഡാസിന്റെ ജഴ്‌സി അണിയുന്നത്. ഒരു ദിവസം കൊണ്ട് പ്രൊഡക്ഷന്‍ കൂട്ടാനാവില്ലെന്നാണ് അഡിഡാസിന്റെ വിശദീകരണം. ഫൈനലില്‍ അര്‍ജന്റീന കലാശപ്പോരിനിറങ്ങും മുന്‍പ് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും അര്‍ജന്റീനയുടെ കിറ്റ് എത്തിക്കാനുള്ള ശ്രമത്തിലാണ് അഡിഡാസ്. 

റിപ്പോര്‍ട്ടറിനോട് സംസാരിക്കവെ നെതര്‍ലന്‍ഡ്‌സ് താരത്തെ നോക്കി മെസി പറഞ്ഞ വാക്കുകള്‍ വൈറലായതിനൊപ്പം ടി ഷര്‍ട്ട്, ബാക്ക്പാക്ക്‌സ് ബിസിനസുകള്‍ക്കും ലോകത്തിന്റെ എല്ലാ ഭാഗത്തും തുണയായി. എന്താണ് നോക്കുന്നത്, വിഡ്ഢി എന്നാണ് മെസി ചോദിച്ചത്. ഈ വാക്കുകള്‍ എഴുതിയ ടി ഷര്‍ട്ടുകളും, ബാക്ക്പാക്കുകളും ഡോര്‍മാറ്റുകളുമെല്ലാം വന്‍ തോതില്‍ വിറ്റ് പോയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

സ്ട്രോക്ക് വന്നവരാണോ? ആരോ​ഗ്യം വീണ്ടെടുക്കാൻ സൂര്യപ്രകാശം സഹായിക്കും, പഠനം

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

SCROLL FOR NEXT