ബ്രെസ്റ്റിനെതിരായ മത്സരത്തില്‍ മെസി/ഫോട്ടോ: എഎഫ്പി 
Sports

പന്ത് നെഞ്ചിലെടുത്ത് ഗോള്‍ എന്നുറപ്പിച്ച മെസിയുടെ ഷോട്ട്; വില്ലനായത് എംബാപ്പെ(വീഡിയോ)

ലീഗ് വണ്ണില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രെസ്റ്റിനെതിരെ പിഎസ്ജി ജയം പിടിച്ചത്. വല കുലുക്കിയത് നെയ്മറും

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: ലീഗ് വണ്ണില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രെസ്റ്റിനെതിരെ പിഎസ്ജി ജയം പിടിച്ചത്. വല കുലുക്കിയത് നെയ്മറും. എന്നാല്‍ ഇവിടെ തകര്‍പ്പനൊരു ഗോള്‍ സൂപ്പര്‍ താരം മെസിയുടെ പേരിലേക്ക് വരേണ്ടിയിരുന്നു. പക്ഷെ വില്ലനായത് എംബാപ്പെ. 

മത്സരത്തിന്റെ 19ാം മിനിറ്റിലാണ് സംഭവം. ബോക്‌സിന് മുന്‍പില്‍ നിന്ന് മെസി പന്ത് നെഞ്ചിലെടുത്ത് ഒരു ഫസ്റ്റ് ടൈം ഷോട്ട് ഉതിര്‍ത്തു. എന്നാല്‍ പന്ത് എംബാപ്പെയുടെ കാലില്‍ തട്ടി പന്ത് പുറത്തേക്ക് പോയി. ഇവിടെ ഗോള്‍ തന്റെ പേരില്‍ കുറിക്കാന്‍ മെസിക്ക് കഴിഞ്ഞില്ലെങ്കിലും 30ാം മിനിറ്റില്‍ നെയ്മര്‍ വല കുലുക്കിയത് മെസിയുടെ അസിസ്റ്റില്‍ നിന്നാണ്. 

രണ്ടാം പകുതിയിലും ഗോള്‍ വല കുലുക്കാനുള്ള അവസരം മെസിക്ക് മുന്‍പിലേക്ക് വന്നു. എംബാപ്പെയുടെ ക്രോസില്‍ ഹെഡ്ഡറിലൂടെ വല കുലുക്കാനാണ് മെസി ശ്രമിച്ചത്. എന്നാല്‍ പോസ്റ്റിലടിച്ച് മടങ്ങി. സീസണില്‍ മികച്ച പ്രകടനമാണ് മെസിയില്‍ നിന്ന് വരുന്നത്. ഏഴ് മത്സരം കളിച്ചപ്പോള്‍ മൂന്ന് ഗോളും ഏഴ് അസിസ്റ്റും താരത്തിന്റെ താരത്തിന്റെ പേരിലുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍