മെസി  x
Sports

പ്രതിരോധത്തെ മറികടന്ന് ഒറ്റയ്ക്ക് മുന്നേറി, മെസിയുടെ സോളോ ഗോള്‍, മയാമിക്ക് ജയം, വിഡിയോ

മേജര്‍ ലീഗ് സോക്കറില്‍ മോണ്‍ട്രിയലിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലയണല്‍ മെസിയുടെയും സംഘത്തിന്റെയും തിരിച്ചുവരവ്.

Author : സമകാലിക മലയാളം ഡെസ്ക്

ഫിലാഡെല്‍ഫിയ: മേജര്‍ സോക്കര്‍ ലീഗില്‍ തകര്‍പ്പന്‍ ജയവുമായി ഇന്റര്‍ മയാമി ജയിച്ചു കയറിയപ്പോള്‍ ഇരട്ട ഗോളുകളുമായി തിളങ്ങി സൂപ്പര്‍ താരം ലയണല്‍ മെസി. മത്സരത്തില്‍ മത്സരത്തില്‍ രണ്ടും ഗോളും ഒരു അസിസ്റ്റുമാണ് മെസിയുടെ സംഭാവന.

മേജര്‍ ലീഗ് സോക്കറില്‍ മോണ്‍ട്രിയലിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലയണല്‍ മെസിയുടെയും സംഘത്തിന്റെയും തിരിച്ചുവരവ്. മത്സരത്തില്‍ രണ്ടാം മിനിറ്റില്‍ മോണ്‍ട്രിയലിനായി പ്രിന്‍സ് ഒവുസുവാണ് ആദ്യം വലകുലുക്കിയത്.

തിരിച്ചടിക്കാന്‍ മുന്നേറ്റങ്ങള്‍ ശക്തമാക്കിയ മയാമി 33-ാം മിനിറ്റില്‍ സമനിലഗോള്‍ നേടി. ടാഡിയോ അലെന്‍ഡേയാണ് ഗോളടിച്ചത്. 40-ാം മിനിറ്റില്‍ തകര്‍പ്പന്‍ ഗോളിലൂടെ മെസി ടീമിന് ലീഡ് സമ്മാനിച്ചു. ടോമസ് അവിലേസ് നല്‍കിയ പാസ് ഹെഡറിലൂടെ ലൂയിസ് സുവാരസ് ലയണല്‍ മെസിക്ക് കൈമാറി. പിന്നാലെ പന്തുമായി മുന്നേറിയ മെസി മോണ്‍ട്രിയല്‍ പ്രതിരോധത്തെ നിസഹായരാക്കി തന്റെ ഇടംകാല്‍ മാജിക്കിലൂടെ വലകുലുക്കുകയായിരുന്നു. ആദ്യ പകുതി 2-1 ന് മയാമി മുന്നിട്ടുനിന്നു. 60ാം മിനിറ്റില്‍ ടെലാസ്‌കോ സെഗോവിയ മയാമിക്കായി വലചലിപ്പിച്ചു.

62-ാം മിനിറ്റിലാണ് മെസിയുടെ അടുത്ത ഗോള്‍ പിറന്നത്. ഏകദേശം കോര്‍ട്ടിന്റെ മധ്യഭാഗത്ത് നിന്നായി ലൂയിസ് സുവാരസില്‍ നിന്നും പാസ് സ്വീകരിച്ച മെസി പിന്നീട് ഒറ്റയ്ക്കാണ് പന്തുമായി മുന്നേറിയത്. ഏഴോളം പ്രതിരോധ താരങ്ങള്‍ തടയാന്‍ ശ്രമിച്ചിട്ടും മെസിയെ തടയാനായില്ല. പ്രതിരോധതാരങ്ങളെ വെട്ടിയൊഴിഞ്ഞ് മനോഹരമായ സോളോ ഗോളിലൂടെയാണ് മെസി വലകുലുക്കിയത്.

അവസാന 30 മിനിറ്റില്‍ ഇരുടീമുകള്‍ക്കും ഗോള്‍വല ചലിപ്പിക്കാന്‍ സാധിച്ചില്ല. ഇതോടെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് മയാമി സംഘം വിജയം സ്വന്തമാക്കി. മേജര്‍ ലീഗ് സോക്കറില്‍ 17 മത്സരങ്ങളില്‍ നിന്ന് ഒമ്പത് വിജയം നേടിയ ഇന്റര്‍ മയാമി 32 പോയിന്റുകള്‍ നേടിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT