ഭാര്യ അന്റൊണെല്ലയ്ക്കും മക്കൾക്കുമൊപ്പം മെസി/ എഎഫ്പി 
Sports

'മെസി അങ്ങ് ഞങ്ങളുടെ അഭിമാനം... അവസാനം വരെ പോരാടാന്‍ പഠിപ്പിച്ചതിന് നന്ദി'- അന്റൊണെല്ലയുടെ ഹൃ​ദ്യമായ കുറിപ്പ്

ഇന്‍സ്റ്റഗ്രാമിലിട്ട കുറിപ്പാണ് ശ്രദ്ധേയമായത്. ലോക ചാമ്പ്യന്‍ എന്ന് വിളിച്ചാണ് കുറിപ്പ് ആരംഭിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലോകകപ്പ് കിരീടം നേടിയ ഭര്‍ത്താവും സൂപ്പര്‍ താരവുമായ ലയണല്‍ മെസിക്ക് ഹൃദയം തൊടുന്ന കുറിപ്പുമായി അഭിനന്ദനം അറിയിച്ച് ഭാര്യ അന്റൊണെല്ല റൊക്കുസോ. ഇന്‍സ്റ്റഗ്രാമിലിട്ട കുറിപ്പാണ് ശ്രദ്ധേയമായത്. ലോക ചാമ്പ്യന്‍ എന്ന് വിളിച്ചാണ് കുറിപ്പ് ആരംഭിക്കുന്നത്. 

'ലോക ചാമ്പ്യന്മാരെ... എങ്ങനെ തുടങ്ങണം എന്ന് പോലും എനിക്കറിയില്ല... ലയണല്‍ മെസി അങ്ങ് ഞങ്ങളുടെ ഏറ്റവും വലിയ അഭിമാനമാണ്. ഒരിക്കലും തളര്‍ന്നു പോകരുത്, അവസാനം വരെ പോരാടണം എന്ന് ഞങ്ങളെ പഠിപ്പിച്ചതിന് നന്ദി. ഒടുവില്‍ അങ്ങ് ലോക ചാമ്പ്യനായിരിക്കുന്നു. ഇത്രയും വര്‍ഷം നിങ്ങള്‍ അനുഭവിച്ചത് എന്താണെന്ന് ഞങ്ങള്‍ക്ക് അറിയാം. ഇത് നേടാന്‍ എന്തുമാത്രം ആഗ്രഹിച്ചുവെന്നും!!! വാമോസ് അര്‍ജന്റീന അവര്‍ കുറിച്ചു. 

ഫ്രാന്‍സിനെതിരായ ആവേശപ്പോരാട്ടത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് അര്‍ജന്റീനയുടെ വിജയം. നീണ്ട 36 വര്‍ഷത്തെ കിരീട വരള്‍ച്ചയ്ക്കാണ് ഖത്തറില്‍ അവര്‍ വിരാമം കുറിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കോമണ്‍വെല്‍ത്ത് ഗെയിംസ്; ബോക്‌സിങില്‍ ജാദുമണി സിങിന് വെള്ളി

'കാലം മാറുമ്പോ കാര്‍ മാറി ഹെലികോപ്റ്റര്‍ എടുക്കും; കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരും വിമര്‍ശിച്ചിട്ടില്ലല്ലോ? '

ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; മഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്