England womens cricket team x
Sports

സുരക്ഷാ ആശങ്ക; ഇംഗ്ലണ്ട് വനിതാ ടീമിന്റെ അബുദാബിയിലെ പരിശീലനം ഒഴിവാക്കി

ടി20 ലോകകപ്പിനായുള്ള ഒരുക്കങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ടി20 ലോകകപ്പ് പോരാട്ടങ്ങളുടെ തയ്യാറെടുപ്പുകള്‍ അബുദാബിയില്‍ നിന്നു മാറ്റി ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കയിലേക്കാണ് ടീം ഒരുക്കങ്ങള്‍ മാറ്റിയത്. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിലാണ് ടീമിന്റെ പരിശീലനം.

ഇറാന്‍ ഇസ്രയേല്‍ യുദ്ധ പശ്ചാത്തലത്തില്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം. 30 അംഗ സംഘമാണ് പരിശീലനത്തിനായി ദക്ഷിണാഫ്രിക്കയിലേക്ക് പറക്കുന്നത്.

15 അംഗങ്ങളുള്ള രണ്ട് ടീമുകളാക്കി തിരിച്ചാണ് സംഘത്തിന്റെ പരിശീലനം. ഇന്‍ട്രാ സ്‌ക്വാഡ് മത്സരങ്ങളടക്കം ഷെഡ്യൂള്‍ ചെയ്താണ് ഇംഗ്ലീഷ് വനിതകള്‍ ലോകകപ്പിനായി തയ്യാറെടുക്കുന്നത്. ഇന്‍ട്രാ സ്‌ക്വാഡ് പോരാട്ടത്തില്‍ 5 മത്സരങ്ങളാണ് ടീം കളിക്കുന്നത്. ഈ മാസം 10 മുതല്‍ 27 വരെയാണ് ടീം പരിശീലനം.

England womens cricket team has moved its T20 World Cup preparatory camp to South Africa

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ മാപ്പു ചോദിക്കുന്നു, ഇനിയുണ്ടാകില്ല'; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ക്ഷമ ചോദിച്ച് ഇറാന്‍ പ്രസിഡന്റ്

ടീമുകൾക്ക് സുരക്ഷിതമായി നാട്ടിലെത്താം, ചാർട്ടർ വിമാനങ്ങൾ ഒരുക്കി ഐസിസി

വീട്ടിലെ പാറ്റശല്യം അകറ്റാൻ ഇതാ വഴികൾ

മുഖ്യമന്ത്രിക്ക് മുന്നില്‍ ആയുധങ്ങള്‍ സമര്‍പ്പിച്ചു; തെലങ്കാനയില്‍ 130 മാവോയിസ്റ്റുകള്‍ കീഴടങ്ങി

'അഭിഷേക് വേണ്ട, ഫൈനലിൽ റിങ്കു കളിക്കട്ടെ'

SCROLL FOR NEXT