'അഭിഷേക് വേണ്ട, ഫൈനലിൽ റിങ്കു കളിക്കട്ടെ'

ഇന്ത്യന്‍ ഇലവനില്‍ മാറ്റം വേണമെന്നു മുന്‍ താരം
abhishek sharma batting
abhishek sharmax
Updated on
1 min read

അഹമ്മദാബാദ്: ന്യൂസിലന്‍ഡിനെതിരായ ടി20 ലോകകപ്പ് ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യ അഭിഷേക് ശര്‍മയെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തരുതെന്നു നിര്‍ദ്ദേശിച്ച് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ഈ ലോകകപ്പില്‍ വമ്പന്‍ പരാജയമായി മാറിയ അഭിഷേക് ഒറ്റ മത്സരത്തില്‍ മാത്രമാണ് പ്രതിഭയോട് നീതി പുലര്‍ത്തുന്ന പ്രകടനം പുറത്തെടുത്തത്. അഭിഷേകിനു വിശ്രമം അനുവദിക്കണമെന്നു കൈഫ് വ്യക്തമാക്കി. പകരം റിങ്കു സിങിനെ ഇലവനിലേക്ക് തിരിച്ചു കൊണ്ടു വരണമെന്നും കൈഫ് ചൂണ്ടിക്കാട്ടുന്നു.

സ്പിന്നിനു മുന്നില്‍ വലിയ രീതിയില്‍ കഷ്ടപ്പെടുകയാണ് അഭിഷേക്. എതിര്‍ ടീമുകള്‍ താരത്തിന്റെ സ്പിന്‍ കളിക്കുന്നതിലെ പോരായ്മ ലക്ഷ്യമിടുകയാണെന്നും കൈഫ് പറയുന്നു. അതിനാല്‍ നിര്‍ണായക ഫൈനല്‍ പോരില്‍ അഭിഷേകിനെ മാറ്റി നിര്‍ത്താനുള്ള തീരുമാനം ഗംഭീറും സൂര്യയും ധൈര്യത്തോടെ എടുക്കണമെന്നും കൈഫ് വ്യക്തമാക്കി.

'ഈ ലോകകപ്പില്‍ നാല് തവണയും സ്പിന്നിലാണ് അഭിഷേക് പുറത്തായിട്ടുള്ളത്. ആദ്യ പന്ത് മുതല്‍ തന്നെ ആക്രമിക്കാനുള്ള മനോഭാവമാണ് അഭിഷേക് പ്രകടിപ്പിക്കുന്നത്. എല്ലായ്‌പ്പോഴും അതു വിജയിക്കണമെന്നില്ല. അതാണ് ലോകകപ്പിലുടനീളം കണ്ടത്. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനോ ക്രീസില്‍ സമയമെടുത്ത് സാഹചര്യത്തോടു പൊരുത്തപ്പെടാനോ ഉള്ള ക്ഷമ അഭിഷേക് കാണിക്കുന്നില്ല.'

abhishek sharma batting
അവിടെ താമസിച്ചാല്‍ തോല്‍ക്കും; 'നിര്‍ഭാഗ്യം' ഒഴിവാക്കാന്‍ ഇന്ത്യന്‍ ടീം ഹോട്ടല്‍ മാറി!

'അഭിഷേക് ശര്‍മ്മയ്ക്ക് ഇന്ത്യ ഇടവേള നല്‍കണം. അദ്ദേഹം ഇപ്പോള്‍ നിരവധി മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. നിര്‍ണായക സമയത്ത് ടി20യില്‍ ഇലവനില്‍ മാറ്റം വരുത്തുന്നതില്‍ തെറ്റില്ല. വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍ ബ്രണ്ടന്‍ കിങ് ഫോമിലല്ലാത്തതിനാല്‍ ഇന്ത്യയ്ക്കെതിരായ നിര്‍ണായക പോരില്‍ റോസ്റ്റന്‍ ചേസിനു വിന്‍ഡീസ് അവസരം നല്‍കി. അഞ്ചോ ആറോ മത്സരങ്ങളില്‍ കിങിനു വിന്‍ഡീസ് അവസരം നല്‍കിയിരുന്നു. നിര്‍ണായക മത്സരത്തില്‍ അദ്ദേഹത്തിനു വിശ്രമം അനുവദിച്ചു.'

'സഞ്ജുവിനെ കൊണ്ടു വന്നതു പോലെയുള്ള മാറ്റത്തിനാണ് ഇന്ത്യ ധൈര്യം കാണിക്കേണ്ടത്. സഞ്ജുവിനെ കൊണ്ടു വന്നത് വിജയമായില്ലേ. ബഞ്ചില്‍ റിങ്കുവുണ്ട്. അദ്ദേഹം റണ്‍സ് നേടാന്‍ കെല്‍പ്പുള്ള താരവുമാണ്.'

'ഐസിസി ഇവന്റുകളില്‍ കളിച്ച് ശീലമുള്ള സഞ്ജു സമ്മര്‍ദ്ദങ്ങളെ സമര്‍ഥമായി തന്നെ അതിജീവിക്കാന്‍ കെല്‍പ്പുള്ള താരമാണ്. അഭിഷേകിന് ഐസിസി ഇവന്റുകള്‍ വലിയ രീതിയില്‍ കളിച്ചു ശീലമില്ല. അതിന്റെ സമ്മര്‍ദ്ദമുണ്ട്. അഭിഷേക് കഠിനാധ്വാനത്തിലൂടെ വീണ്ടും മികവിലേക്ക് എത്താന്‍ ശ്രമിക്കുകയാണ് ഇനി വേണ്ടത്'- കൈഫ് തന്റെ യുട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.

abhishek sharma batting
ഫൈനലിൽ മഴ കളിച്ചാൽ ഇന്ത്യയും ന്യൂസിലന്‍ഡും ലോകകപ്പ് പങ്കിടുമോ?
Summary

abhishek sharma: Mohammad Kaif has urged the team management to consider a bold change ahead of the T20 World Cup 2026 final

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com