അവിടെ താമസിച്ചാല്‍ തോല്‍ക്കും; 'നിര്‍ഭാഗ്യം' ഒഴിവാക്കാന്‍ ഇന്ത്യന്‍ ടീം ഹോട്ടല്‍ മാറി!

ആദ്യം താമസിച്ച ഹോട്ടല്‍ ബിസിസിഐ മാറ്റി
sanju samson arrived Ahmedabad
T20 World Cup Finalx
Updated on
1 min read

അഹമ്മദാബാദ്: ഇന്ത്യ ടി20 ലോകകപ്പ് ഫൈനല്‍ കളിക്കാന്‍ നാളെ ഇറങ്ങുന്നു. മൂന്നാം ടി20 ലോകകപ്പ് നേടുന്ന ചരിത്രത്തിലെ ആദ്യ ടീമാകാന്‍ ഒരുങ്ങുന്ന ഇന്ത്യക്ക് ഒരു നിര്‍ഭാഗ്യത്തിന്റെ അംശം പോലും ഉണ്ടാകരുതെന്ന് ബിസിസിഐക്ക് നിര്‍ബന്ധമുണ്ട്. അതിനാല്‍ അഹമ്മദാബാദിലെ താമസ സൗകര്യം ബിസിസിഐ മാറ്റി.

ഫൈനലിനു തൊട്ടു മുന്‍പാണ് മുൻപ് താമസിച്ചിരുന്ന ഹോട്ടല്‍ ബിസിസിഐ മാറ്റിയത്. അഹമ്മദാബാദില്‍ ടീം ഇതുവരെ താമസിച്ച ഹോട്ടലില്‍ നിന്നു പോയപ്പോഴെല്ലാം ഇന്ത്യ മത്സരങ്ങള്‍ തോറ്റിരുന്നു. ഇതോടെയാണ് ഹോട്ടല്‍ മാറ്റിയത്.

2023ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ പരാജയപ്പെട്ടതും നിലവില്‍ നടക്കുന്ന ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടതും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്. ഹോട്ടല്‍ മാറ്റി നിര്‍ഭാഗ്യം ഒഴിവാക്കാന്‍ ബിസിസിഐ തീരുമാനിച്ചതും അതുകൊണ്ടായിരിക്കാമെന്നാണ് ആരാധകര്‍ പറയുന്നത്.

sanju samson arrived Ahmedabad
മൂന്ന് തവണ ഏറ്റുമുട്ടി, ഇന്ത്യയ്ക്ക് തോൽവി മാത്രം; ചരിത്രം കിവീസിന് അനുകൂലം

നേരത്ത, ചന്ദ്രഗ്രഹണ സമയത്ത് ടീം ഇന്ത്യ 45 മിനിറ്റോളം വൈകിയാണ് പരിശീലനത്തിനു ഇറങ്ങിയത്. ആ സമയത്ത് പരിശീലിക്കുന്നത് അശുഭകരമാണെന്നു ടീമിലെ ചില താരങ്ങള്‍ പറഞ്ഞതോടെയാണ് 45 മിനിറ്റ് വൈകി പരിശീലനം ആരംഭിച്ചത്.

സെമിഫൈനല്‍ പോരാട്ടത്തിന് മുന്‍പുള്ള പരിശീലനമാണ് ഇന്ത്യ വൈകി ആരംഭിച്ചത്. വൈകീട്ട് ആറു മണിക്കാണ് ഇന്ത്യന്‍ ടീമിന് പരിശീലനം നിശ്ചയിച്ചിരുന്നത്. ഒന്നര മണിക്കൂറോളം വൈകിയാണ് താരങ്ങള്‍ ഗ്രൗണ്ടിലെത്തിയത്. വൈകീട്ട് 3.26 മുതല്‍ 6.47 വരെയായിരുന്നു ചന്ദ്രഗ്രഹണം.

sanju samson arrived Ahmedabad
ആദ്യ 4 കളിയില്‍ 'ട്രംപ് കാര്‍ഡ്', അടുത്ത 4 കളിയില്‍ 'അട്ടര്‍ ഫ്ലോപ്പ്'! വരുൺ 'വലിയ' ആശങ്ക
Summary

In Ahmedabad the BCCI has changed Indias team hotel ahead of the T20 World Cup final

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com