മിച്ചല്‍ മാര്‍ഷ് ട്വിറ്റര്‍
Sports

മിച്ചല്‍ മാര്‍ഷ് ഓസ്‌ട്രേലിയയിലേക്ക് മടങ്ങി; ഡല്‍ഹിക്ക് വന്‍ നഷ്ടം

വിനയായത് പരിക്ക്, മടക്കം ചികിത്സയ്ക്കായി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രണ്ട് ജയം മാത്രമായി പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തു നില്‍ക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സിനു വന്‍ തിരിച്ചടി. അവരുടെ നിര്‍ണായക താരമായ മിച്ചല്‍ മാര്‍ഷ് ഓസ്‌ട്രേലിയയിലേക്ക് മടങ്ങി.

പിന്‍തുടയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്നാണ് താരം മടങ്ങിയത്. തുടര്‍ ചികിത്സയ്ക്കായാണ് മാര്‍ഷ് ടീം വിട്ടത്. ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ മിച്ചല്‍ മാര്‍ഷായിരിക്കും ഓസ്‌ട്രേലിയ ടീമിനെ നയിക്കുക. ഇതും മടങ്ങുന്നതിനു ആക്കം കൂട്ടി. ഡല്‍ഹി ്യാപിറ്റല്‍സുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ ചര്‍ച്ച നടത്തിയ ശേഷമാണ് താരത്തെ തിരികെ വിളിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിലവില്‍ താരം ഫോമില്‍ അല്ല. ഈ സീസണില്‍ നാല് കളികളില്‍ മാത്രമാണ് താരം കളിച്ചത്. കാര്യമായ മികച്ച പ്രകടനങ്ങളും ഇല്ല. എങ്കിലും ഓള്‍ റൗണ്ടറായ മാര്‍ഷ് ടീമിലെ നിര്‍ണായക സാന്നിധ്യം തന്നെയാണ്.

കഴിഞ്ഞ രണ്ട് മത്സരങ്ങളും താരത്തിനു പരിക്കിനെ തുടര്‍ന്നു നഷ്ടമായിരുന്നു. രാജസ്ഥാന്‍ റോയല്‍സിനെതിരെ നേടിയ 23 റണ്‍സാണ് ഈ സീസണിലെ താരത്തിന്റെ ടോപ് സ്‌കോര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേസ് വിമാനം 28,000 അടി താഴേക്ക് കൂപ്പുകുത്തി; ലണ്ടനില്‍ തിരിച്ചിറക്കി

വാല്‍പ്പാറ അപകടം: കുറ്റപത്രം വൈകുന്നത് ഇന്‍ഷുറന്‍സ് നഷ്ടപരിഹാര നടപടികള്‍ക്ക് തടസം

മുഖ്യമന്ത്രിക്കെതിരെ പരാതി ലഭിച്ചിട്ടില്ല; അടൂര്‍ പ്രകാശ് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായങ്ങള്‍ : ദീപ ദാസ് മുന്‍ഷി

'ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ വഴിമുട്ടി'; വിട്ടുവീഴ്ചകള്‍ക്ക് പരിധിയുണ്ടെന്ന് നിര്‍മല സീതാരാമന്‍